‘നേമം’ചർച്ചയാകുമ്പോൾ

കേരള രാഷ്ട്രീയത്തിൽ സജീവ ചർച്ചയായി 'നേമം'

കേരള രാഷ്ട്രീയത്തിൽ സജീവ ചർച്ചയായി നിൽക്കുന്ന മണ്ഡലമാണ് നേമം.നേമം സജീവ ചർച്ചയാകുന്നത് എന്തുകൊണ്ട്, ബിജെപിക്ക് പ്രഥമ എംഎൽഎ യെ നൽകിയ മണ്ഡലമാണ് നേമം എന്നതാണ് ഉത്തരം.സിപിഎമ്മിലെ ഏറ്റവും കരുത്തനായ വി ശിവൻകുട്ടിയെ തോൽപ്പിച്ചായിരുന്നു ഓ.രാജഗോപാൽ നിയമസഭാംഗമായത്.
അഞ്ച് വർഷം മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ സജീവ ചർച്ചയാക്കിയാണ് ബിജെപി തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുന്നത്.കുമ്മനം രാജശേഖരനെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പാർട്ടി പരിഗണിക്കുന്നതായി റിപ്പോർട്ടുണ്ട്.എന്നാൽ യുഡിഎഫ് സ്ഥാനാർത്ഥി ആരാകുമെന്നതിൽ വ്യക്തമായിട്ടില്ല. പ്രബലനായ സ്ഥാനാർത്ഥിയെ തന്നെ കളത്തിലിറക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ അറിയിച്ചിട്ടുള്ളത്.





Post a Comment

0 Comments