കണ്ണേ കരളേ വി.എസേ...

 

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ അന്തരിച്ചു.
മുൻ മുഖ്യമന്ത്രിയും സി.പി.ഐ (എം) സ്ഥാപക നേതാവും ആയിരുന്ന വി എസ് അച്യുതാനന്ദൻ അന്തരിച്ചു.101 വയസ്സായിരുന്നു. കുറച്ചു വർഷങ്ങളായി വി എസ് വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പൊതുമണ്ഡലത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു . കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

ഭൗതികശരീരം തിരുവനന്തപുരത്തെ വിവിധ കേന്ദ്രങ്ങളിലെ പൊതുദർശനത്തിനുശേഷം ദേശീയപാത (66)യിലൂടെ ഇന്ന് വൈകുന്നേരം ആലപ്പുഴയിലെത്തും. നാളെ രാവിലെ സി.പി.ഐ(എം) ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിലും പൊതുദർശനത്തിന് സൗകര്യം ഒരുക്കും. ശേഷം വൈകുന്നേരം വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ വി എസിൻ്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടുകൂടി സംസ്കരിക്കും.