Adsense

മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരി അന്തരിച്ചു

മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരി അന്തരിച്ചു
സിനിമ താരം മോഹൻലാലിൻ്റെ അമ്മ ശാന്തകുമാരി അന്തരിച്ചു. 91 വയസായിരുന്നു കൊച്ചി എളമക്കരയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.കഴിഞ്ഞ 10 വർഷമായി പക്ഷാഘാതത്തെ തുടർന്ന് പൂർണ്ണ വിശ്രമത്തിലായിരുന്നു. മരണസമയത്ത് മോഹൻലാൽ കൊച്ചിയിലെ വീട്ടിൽ ഉണ്ടായിരുന്നു.കഴിഞ്ഞ വർഷം അമ്മയുടെ 90-ാം പിറന്നാൾ മോഹൻലാൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വിപുലമായി ആഘോഷിച്ചിരുന്നു. മമ്മൂട്ടി ഉൾപ്പെടെയുള്ള സിനിമ താരങ്ങൾ എറണാകുളത്തെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.