ആലപ്പുഴ:വാണിജ്യ ഗ്യാസുകളുടെ വില കുറഞ്ഞ സാഹചര്യത്തിൽ ഹോട്ടലുകളിലെ ഭക്ഷണ പഥാർത്ഥങ്ങളുടെ വില എകികരിക്കണമെന്ന് കൺസുമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരളയുടെ ആലപ്പുഴയിൽ നടന്ന സംസ്ഥാന നേതൃ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന ചെയർമാൻ കെ. ജി വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. പ്രതികരണ ശേഷി ഇല്ലായ്മ ഉപഭോക്തൃ ചൂഷണത്തിന് ഇടവരുത്തുന്നുണ്ടന്നും, വിറ്റ സാധനങ്ങൾ തിരിച്ചെടുക്കില്ലെന്ന കച്ചവടക്കാരുടെ പിടിവാശി ഉപേക്ഷിക്കണമെന്നും സി. എഫ്. കെ സംസ്ഥാന സ്ഥാപക ചെയർമാൻ കെ. ജി. വിജയകുമാരൻ നായർ ആവശ്യപ്പെട്ടു.കൺസുമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള സംസ്ഥാന നേതൃ സംഗമവും ഉപഭോക്തൃ സെമിനാറും ആലപ്പുഴ ചടയൻ ഹാളിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ സക്കറിയാസ് എൻ സേവിയർ അദ്ധ്യക്ഷത വഹിച്ചു.
ഉപഭോക്തൃ അവകാശ സംരക്ഷണ നിയമം 2019"എന്ന വിഷയത്തിൽ അഡ്വ. എസ് ദയ കൊല്ലം ക്ലാസ്സ് എടുത്തു. പി. മജീദ് കോഴിക്കോട്, ഗെഫ്ഫൂർ ടി. മുഹമ്മദ് തൃശൂർ, എം. ആർ. ബേബി എറണാകുളം, ജോഷി മൂഴിയങ്കൽ കോട്ടയം, മോഹനൻ തിരുവനന്തപുരം, അലിയാർ മലപ്പുറം, സാവിത്രി മാധവൻ പാലക്കാട്, വറീത് ചിറ്റിലപ്പള്ളി, ഷോജി ആയാലുകുന്നേൽ, ആരിഫ മുഹമ്മദ്, അഡ്വ. അനിൽകുമാർ കൊല്ലം എന്നിവർ പ്രസംഗിച്ചു.സംസ്ഥാന ഭാരവാഹികളായി കെ. ജി. വിജയകുമാരൻ നായർ -(ചെയർമാൻ) സക്കറിയാസ് എൻ സേവിയർ കോട്ടയം - (വർക്കിംഗ് ചെയർമാൻ) അബ്ദുൽ മജീദ്, കോഴിക്കോട് - (ജനറൽ സെക്രട്ടറി) അമ്പലപ്പുഴ രാധാമണി, (അസിസ്റ്റന്റ് സെക്രട്ടറി) എം. ആർ. ബേബി എറണാകുളം, ജലജ എ. കെ. മേനോൻ ആലപ്പുഴ, ശാ ന്തകുമാരി വെളിയനാട്, ലീലാമ്മ സക്കറിയ കോട്ടയം - (വൈസ് ചെയർമാൻമാർ) ഷോജി ആയാലുകുന്നേൽ പാലാ, റിയാസ് കോഴിക്കോട്, പ്രകാശൻ കോട്ടയം (ജോയിൻ്റ് സെകട്ടറിമാർ) ആരിഫ മുഹമ്മദ് ആലുവ (ട്രഷറർ ) നുസൈഫ മജീദ്, ഈരാറ്റുപേട്ട, (കോർഡിനേറ്റർ) അഡ്വ. അനിൽകുമാർ കൊല്ലം (ലീഗൽ അഡ്വൈസർ), അഡ്വ. ജി. വിജയകുമാർ കൊല്ലം - (മുഖ്യ രക്ഷാധികാരി), ഗെഫ്ഫൂർ ടി. മുഹമ്മദ് ഹാജി തൃശൂർ - (രക്ഷാധികാരി) -ഹക്കിം എം. കെ. മുഹമ്മദ് ഹാജി ആലപ്പുഴ (വിജിലൻസ് കമ്മറ്റി ചെയർമാൻ ) സന്തോഷ് തുറയൂർ കോഴിക്കോട് - (ജനറൽ കൺവീനർ) അഡ്വ എസ് .ദയ കൊല്ലം. (വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് ) - ബിന്ദു ബായ്. ബി.ആലപ്പുഴ -(ജനറൽ സെക്രട്ടറി) ഫാത്തിമ തെക്കേനത് പാലാ - (ട്രഷറർ) എന്നിവരെ സമ്മേളനം തെരത്തെടുത്തു.