ഖേദം പ്രകടിപ്പിച്ചതുകൊണ്ടാ പശ്ചാത്തപിച്ചതുകൊണ്ടോ മാത്രം ഈ പ്രശ്നം അവസാനിക്കുന്നില്ല- സുകുമാരൻ നായർ
ശബരിമലയിലെ യുവതിപ്രവേശനം സംബന്ധിച്ച് സുപ്രീംകോടതിയിൽ നിലവി ലുള്ള കേസുമായി ബന്ധപ്പെട്ട് 2007-ലെ ഇടതുപക്ഷ ഗവണ്മെന്റ് യുവതിപ്രവേശനത്തിന് അനുകൂലമായിട്ടാണ് 13.11.2007-ൽ കോടതിമുമ്പാകെ സത്യവാങ്മൂലം നല്കിയത്. എന്നാൽ പിന്നീട് അധികാരത്തിൽ വന്ന യു.ഡി, എഫ്, ഗവണ്മെന്റ് . വിശാസികളുടെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാൻ സംസ്ഥാനസർക്കാർ ബാധ്യസ്ഥരാണെന്നും 2007-ൽ അന്നത്തെ ഇടതുസർക്കാർ സമർപ്പിച്ച സത്യവാങ്മൂലം Kerala Hindu Places of Public Worship (Authorisation of entry) Rule 1965 Rule 3(b)-ക്ക് എതിരാണെന്നും , സംസ്ഥാനഗവണ്മെന്റ് ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ കേസിൽ സ്വീകരിച്ച നിലപാടിനു വിരുദ്ധമായി സുപ്രീംകോടതിയിൽ മറ്റൊരു നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്നും ആയതിനാൽ 2007-ലെ പ്രസ്തുത സത്യവാങ്മൂലം പിൻവലിക്കാൻ അനുവദിക്കണമെന്നും കാണിച്ച് സുപ്രീംകോടതിയിൽ 2016 ഫെബ്രുവരി 4-ന് പുതിയ സത്യവാങ്മൂലം സമർപ്പിക്കുകയാണുണ്ടായത്. തുടർന്ന് വീണ്ടും ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നപ്പോൾ 2007-ലെ സത്യവാങ്മൂലത്തിൽ ഉറച്ചുനില്ക്കുന്നു എന്ന് കാണിച്ച് വീണ്ടും ഒരു സത്യവാങ്മൂലം സമർപ്പിച്ചു.അതിനെ തുടർന്നാണ് 2018 സെപ്റ്റംബർ 28-ന് എല്ലാ സ്ത്രീകളെയും ശബരിമല യിൽ പ്രവേശിപ്പിക്കണ'മെന്ന സുപ്രീംകോടതിവിധി ഉണ്ടായത്.
"സുപ്രീംകോടതിവിധി നടപ്പാക്കാനുള്ള ബാധ്യത ഏതൊരു ഗവണ്മെന്റിനുമുണ്ട്, അത് ഞങ്ങൾ നടപ്പാക്കും' എന്നു പ്രഖ്യാപിച്ചുകൊണ്ട്, വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാതെയും അവരൂടെ ആവശ്യം പരിഗണിക്കാതെയും, കോടതിവിധിയുടെ അടി സ്ഥാനത്തിൽ വിശ്വാസികൾക്കനുകൂലമായി റിവ്യൂ ഹർജി ഫയൽ ചെയ്യുന്നതിനോ, കോട തിയെ സാഹചര്യം ബോദ്ധ്യപ്പെടുത്തുന്നതിനോ തയാറാകാതെ ഏതു മാർഗ്ഗവും സ്വീക രിച്ച് കോടതിവിധി പൊടുന്നനെ നടപ്പാക്കാനാണ് സർക്കാർ ശ്രമിച്ചത്. അതിനെ തുടർന്ന് രാജ്യത്തെമ്പാടും ഉണ്ടായ സംഭവവികാസങ്ങൾ ഏവർക്കും അറിവുള്ളതാണല്ലോ.
"യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് 2018-ൽ ശബരിമലയിൽ ഉണ്ടായ സംഭവ ങ്ങളിൽ ഖേദം ഉണ്ടെന്നും അന്നത്തെ സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും തനിക്ക് വല്ലാത്ത വിഷമമുണ്ട്' എന്നും ഉള്ള ദേവസ്വം മന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താ വന ഏതു സാഹചര്യത്തിൽ ഉണ്ടായിട്ടുള്ളതാണെന്ന് ആർക്കും മനസ്സിലാക്കാവുന്നതേ യുള്ളു.
മന്ത്രി ഇപ്പറഞ്ഞതിൽ ആത്മാർത്ഥതയുള്ളപക്ഷം, വിശ്വാസികളുടെ ആരാധനാവ കാശം സംരക്ഷിക്കുന്നതിനുവേണ്ടി ശബരിമലയിൽ യുവതിപവേശനം പാടില്ലെന്ന് ആവ ശ്യപ്പെട്ടുകൊണ്ട്, സുപ്രീംകോടതിയുടെ വിശാലബഞ്ചിന്റെ മുന്നിൽ ഒരു പുതിയ സത്യവാ ങ്മൂലം സമർപ്പിക്കുവാൻ ആവശ്യമായ സത്വരനടപടി സ്വീകരിക്കുകയാണ് വകുപ്പുമന്ത്രി ചെയ്യേണ്ടത്. ഖേദം പ്രകടിപ്പിച്ചതുകൊണ്ടാ പശ്ചാത്തപിച്ചതുകൊണ്ടോ മാത്രം ഈ പ്രശ്നം അവസാനിക്കുന്നില്ല എന്നും സുകുമാരൻ നായർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
0 Comments