സർക്കാറിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുന്നു

ഇടതു സർക്കാറിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുന്നു: ഹരീഷ് പേരടി

സമൂഹമാധ്യമങ്ങളിലെ ഇടതുപക്ഷ നിലപാടുകളിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് പേരടി.ഇടതുപക്ഷ സർക്കാറിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുന്നുവെന്ന് നടൻ ഫേസ്ബുക്കിൽ കുറിച്ചു.തിയറ്ററുകളിൽ സെക്കൻഡ് ഷോ അനുവദിക്കാനുള്ള സർക്കാർ തീരുമാനത്തിന് പിന്നാലെയാണ് ഹരീഷ് വിമർശനവുമായി എത്തിയത്. നാടക ഫെസ്റ്റിവലായ ഐ റ്റി എഫ് ഓ കെ നടത്തിയില്ല എന്നാൽ സിനിമ ഫെസ്റ്റിവലായ ഐ.എഫ്.എഫ്.കെ നടത്തി. രണ്ടാംതരം പൗരനായി എനിക്ക് ജീവിക്കാനാവില്ലായെന്ന് ഹരീഷ് പറയുന്നു.




Post a Comment

0 Comments