മഞ്ജുവാര്യർ ഇനി ബോളിവുഡിലേക്ക്
മാധവൻ നായകനാകുന്ന ചിത്രത്തിലൂടെ മഞ്ജുവാര്യർ ഇനി ബോളിവുഡിലേക്ക്.അമേരിക്കി പണ്ഡിറ്റ് എന്നാണ് ചിത്രത്തിന്റെ പേര്.ഭോപ്പാൽ ലൊക്കേഷൻ ആകുന്ന ചിത്രം നവാഗതനായ കൽപേഷാണ് സംവിധാനം നിർവ്വഹിക്കുന്നത്.
ചലച്ചിത്ര നിരൂപകനും നിരീക്ഷകനുമായ ശ്രീധർ പിള്ളയാണ് ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.കൂടുതൽ വിവരങ്ങൾ പിന്നാലെയുണ്ടാവുമെന്നും ശ്രീധർ പിള്ള ട്വീറ്റ് ചെയ്തു. മഞ്ജുവാര്യരുടെ മമ്മൂട്ടിയോടൊപ്പമുള്ള ചിത്രം ദ പ്രീസ്റ്റ് നാളെ തീയേറ്ററുകളിലെത്തും.
0 Comments