അമ്പലപ്പുഴ: കരുമാടി നാഗ നാട് ശ്രീ ഭൂവനേശ്വരി ക്ഷേത്രത്തിൽ പുലർച്ചെ മോഷണം നടത്തി. വെള്ളിയാഴ്ച പുലർച്ചെ രണ്ട് കാണിക്ക.വഞ്ചി തകർത്താണ് മോഷ്ടാക്കൾ പണം അപഹരിച്ചത്. പുലർച്ചെ ക്ഷേത്രംതുറന്ന് പുജ നടത്തുവാൻ വന്ന ക്ഷേത്രം ജീവനക്കാരാണ് മോഷണം നടത്തിയത് ശ്രദ്ധയിൽപ്പെട്ടത്. കാണിക്ക വഞ്ചിയിൽ നിന്ന് പണം കവർന്ന ശേഷം കാണിക്ക വഞ്ചികൾ ക്ഷേത്ര പരിസരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
ക്ഷേത്രത്തിന്റെ തിടപ്പള്ളിയിലാണ് രണ്ട് കാണിക്കവഞ്ചികളും സൂക്ഷിച്ചിരുന്നത്. ക്ഷേത്ര കോവിലിൻ്റെ വാതിൽ കുത്തിത്തുറക്കാൻ ശ്രമം നടത്തിയെങ്കിലും മോഷ്ടാക്കളുടെ ശ്രമങ്ങൾ പരാജയപ്പെട്ടു. ക്ഷേത്ര ഭാരവാഹികൾ അമ്പലപ്പുഴ പോലിസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലിസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്രമോഷണവുമായി ബന്ധപ്പെട്ട അന്വേക്ഷണത്തിന്റെ ഭാഗമായി ഡോഗ് സ്ക്വാഡ് അടക്കമുള്ള നടപടികൾ സ്വീകരിയ്ക്കുമെന്ന് പൊലിസ് പറഞ്ഞു.


0 Comments