ആലപ്പുഴ മെഡിക്കൽ കോളജിന് മുൻപിൽ മാലിന്യങ്ങൾ തള്ളുന്നു

മെഡിക്കൽ കോളജിന് മുൻപിൽ മാലിന്യ നിക്ഷേപം

ആലപ്പുഴ മെഡിക്കൽ കോളജിന് മുൻപിൽ മാലിന്യങ്ങൾ തള്ളുന്നു

ആലപ്പുഴ വണ്ടാനം മെഡക്കൽ കോളേജിന് മുന്നിൽ വണ്ടാനം അയ്യപ്പക്ഷേത്രം മുതൽ ഏകദേശം കുറവൻ തോട് വരെ ദേശീയ പാതയ്ക്ക് ഇരുവശത്തെ പുൽചെടികൾക്കിടയിലും, ക്ഷേത്രത്തിന്റെ സമീപം സർപ്പക്കാവിനോട് അനുബന്ധമായി വനംവകുപ്പ് സംരക്ഷിത പ്രദേശമെന്ന് ബോർഡ് സ്ഥാപിച്ചിരിക്കുന്ന കാടുകളിലും, തുറസ്സായ സ്ഥലങ്ങളിലും വ്യാപകമായി അറവുമാലിന്യമുൾപ്പടെയുള്ള മാലിന്യം വലിയ ചാക്കുകളിലാക്കി നിക്ഷേപിക്കുന്നു .ഇതുമൂലം തെരുവ് നായ്ക്കൾ പെറ്റുപെരുകുന്നു .ഇവ ഇരുചക്ര വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണിയാണ്.നിലവിൽ മാലിന്യം നിക്ഷേപിക്കപ്പെട്ട സ്ഥലങ്ങളിൽ ഭയങ്കര ദുർഗന്ധമാണ് , മഴക്കാലമായാൽ പകർച്ചവ്യാധികൾക്കും കാരണമായേക്കാം.പഞ്ചായത്തിൽ പരാതി നൽകാനൊരുങ്ങുകയാണ് പ്രദേശവാസികൾ..
 മെയ്സ് മീഡിയ ഓൺലൈൻ തയ്യാറാക്കിയ വീഡിയോ റിപ്പോർട്ട്.










Post a Comment

0 Comments