സർക്കാർ ആശുപത്രികളിൽ പാദരക്ഷകൾ വെളിയിൽ ഇടേണ്ടതുണ്ടോ?
സർക്കാർ ആശുപത്രികളിൽ പാദരക്ഷകൾ ഉപയോഗിക്കാമോ ? പല ആശുപത്രികളിലും 'പാദരക്ഷകൾ പുറത്തിടുക' എന്ന ബോർഡ് കാണാം. ഇത് സംബന്ധിച്ച് എന്തെങ്കിലും ഉത്തരവോ നിയമമോ ഉണ്ടോ എന്ന് പലർക്കും സംശയമുണ്ട്. എന്നാൽ നിയമമോ ഉത്തരവോ ഇല്ലെന്നാണ് ഡയറക്ട്രേറ്റ് ഹെൽത്ത് സർവീസസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ രേഖാമൂലം നൽകിയ മറുപടിയിൽ പറയുന്നത്.കണ്ണൂർ കൊട്ടിയൂർ സ്വദേശി രാഹുൽ രാജ് വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷയിന്മേലാണ് ഈ മറുപടി ലഭിച്ചത്.വിവരാവകാശ പ്രവർത്തകരുടെ കൂട്ടായ്മയായ വിവരാവകാശികൾ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.
0 Comments