കാക്കാഴം പള്ളിക്കാവ് ക്ഷേത്രത്തിൽ രോഹിണി മഹോത്സവത്തിന് തുടക്കമായി

കാക്കാഴം പള്ളിക്കാവ് ക്ഷേത്രത്തിൽ രോഹിണി മഹോത്സവത്തിന് തുടക്കമായി
അമ്പലപ്പുഴ: കാക്കാഴം പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ രോഹിണി മഹോത്സവത്തിന് തുടക്കമായി. പുതുമന ദാമോദരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് ഇന്നലെ കൊടിയേറി.ഉത്സവത്തോടനുബന്ധിച്ച് പത്ത് ദിവസവും സമൂഹസദ്യയും നാടകങ്ങൾ ഉൾപ്പെടെ വിവിധ കലാപരിപാടികളും അരങ്ങേറും.തോറ്റംപാട്ട് കലാരൂപം നടത്തപ്പെടുന്ന ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് പള്ളിക്കാവ് ക്ഷേത്രം.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കുന്ന 'ആദരവ് 2022' ഏപ്രിൽ അഞ്ചിന് അമ്പലപ്പുഴ എംഎൽഎ എച്ച്.സലാം ഉദ്ഘാടനം ചെയ്യും.ഏപ്രിൽ എട്ടിന് വളഞ്ഞവഴി പടിഞ്ഞാറ് കടലിൽ നിന്നുള്ള ആറാട്ട്, തിരുപിടുത്തം തുടങ്ങിയ ചടങ്ങുകളോടെ ഉത്സവത്തിന് സമാപനമാകും



Post a Comment

0 Comments