അമ്പലപ്പുഴ: പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ദീർഘവീക്ഷണമാണ് ഇൻഡ്യയെ പുരോഗതിയിലേയ്ക്ക് നയിച്ചതെന്ന് മുൻ എം എൽ എ യും കെ.പി സി സി നിർവാഹക സമിതിയംഗവുമായ ഡി സുഗതൻ പറഞ്ഞു. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ജവഹർലാൽ നെഹ്റു അനുസ്മരണ സമ്മേളനം അമ്പലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡി സുഗതൻ .
രാജ്യത്ത് കാർഷിക മുന്നേറ്റത്തിലൂടെ മാത്രമെ ഉയർച്ച നേടുവാൻ കഴിയുകയുള്ളുവെന്ന് ജവഹർലാൽ നെഹ്റു ജനങ്ങളെ ഉത്ബോധിപ്പിച്ചുവെന്നും സുഗതൻ പറഞ്ഞു. ജവഹർലാൽ നെഹ്റുവിന്റെ കാഴ്ചപാടുകൾ മകൾ ഇന്ദിരയും പിന്തുടർന്നു. അനുസ്മരണ സമ്മേളനത്തിൽ അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ടി. എ ഹാമിദ് അദ്ധ്യക്ഷത വഹിച്ചു. മുൻ കെ.പി സി സി നിർവാഹക സമിതിയംഗം ജി മുകുന്ദൻ പിള്ള , മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജു , ആർ വി ഇടവന, എം എച്ച് വിജയൻ , എ ആർ കണ്ണൻ, എം വി രഘു, ഷിനോയ് എന്നിവർ പ്രസംഗിച്ചു.