ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്വാസകോശ വിഭാഗത്തിന്റെ നേതൃത്വത്തിലിണ് ക്ലിനിക്ക്
ആലപ്പുഴ ഗവ. ടി ഡി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്വാസകോശ വിഭാഗത്തിന് കീഴിൽ പുകവലി മോചന ക്ലിനിക്കിന്റെയും ശ്വാസകോശ പുനരധിവാസ ചികിത്സ ക്ലിനിക്കിന്റെയും പ്രവർത്തനത്തിന് തുടക്കമായി. ശ്വാസകോശ അർബുദം, ദീർഘകാല ശ്വാസതടസ രോഗങ്ങൾ തുടങ്ങിയവക്കും ഹൃദയ സംബന്ധിയായ മറ്റ് രോഗങ്ങൾക്കും കാരണമാകുന്ന പുകവലിയിൽ നിന്നും ആളുകളെ മോചിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുകവലി മോചന ക്ലിനിക്ക് പ്രവർത്തിക്കുക. രോഗ സ്ഥിതിക്കനുസൃതമായ വ്യായാമമുറകളും ശ്വസന വ്യായാമങ്ങളും ഭക്ഷണക്രമങ്ങളും കൗൺസലിങ്ങും ചേർന്നുള്ള സമഗ്ര ചികിത്സ പദ്ധതിയാണ് ശ്വാസകോശ പുനരധിവാസ ചികിത്സ. രോഗികളുടെയും ബന്ധുക്കളുടെയും ആശങ്കകൾ അകറ്റുക, ചികിത്സ കൂടുതൽ സമഗ്രമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ശ്വാസകോശ പുനരധിവാസ ചികിത്സ ക്ലിനിക്ക് പ്രവർത്തിക്കുക. പുകവലി മോചന ക്ലിനിക്കിൻ്റെ പ്രവർത്തനം ബുധനാഴ്ചകളിൽ പകൽ 11 മുതൽ ഒരു മണി വരെയും ശ്വാസകോശ പുനരധിവാസ ക്ലിനിക്കിൻ്റെ പ്രവർത്തനം വെള്ളിയാഴ്ചകളിൽ രാവിലെ 10 മുതൽ 12 മണി വരെയുമാണ്.