Adsense

മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസ്സോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കമായി

 ആതുര സേവന രംഗത്ത് സ്വകാര്യ മെഡിക്കൽ ലബോറട്ടറികളുടെ സേവനങ്ങൾക്ക് സർക്കാരിന്റെ പരിഗണന ലഭിക്കണമെന്ന് ലബോറട്ടറി അസ്സോസിയേഷൻ           
ആലപ്പുഴ: മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസ്സോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് സംസ്ഥാന പ്രസിഡന്റ് സി ബാലചന്ദൻ പതാക ഉയർത്തിയതോടെ ആലപ്പുഴ പഴവീട് കൃഷ്ണ കൺവെൻഷൻ സെന്ററിൽ തുടക്കമായി. അടച്ചുപൂട്ടൽ നേരിടുന്ന മെഡിക്കൽ ലബോറട്ടറികളെ പ്രതിസന്ധിയിൽ നിന്നും കരകയറ്റുവാൻ സർക്കാർ ഇടപെടൽ അനിവാര്യമാണെന്ന് മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസ്സോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. 

കേരളത്തെ നടുക്കിയ പ്രളയവും രാജ്യത്തെ പിടിച്ചു കുലുക്കിയ മഹാമാരിയും മൂലം മെഡിക്കൽ ലബോറട്ടറി മേഖല കടുത്ത ഭീഷണിയിലാണെന്ന് സംസ്ഥാന സമ്മേളന പ്രതിനിധി ഭാരവാഹികൾ പറഞ്ഞു. ആതുര സേവന രംഗത്ത് സ്വകാര്യ മെഡിക്കൽ ലബോറട്ടറി സേവനങ്ങൾക്ക് സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. തുടർന്ന് ബിസിനസ്സ് എങ്ങനെ അനുകൂലവും പ്രതികൂലവും മായ സാഹചര്യങ്ങളിൽ എങ്ങനെ വിജയകരമാക്കി മാറ്റാം എന്ന വിഷയത്തിൽ ജൂനിയർ ചേമ്പർ ഇന്റർനാഷണൽ ട്രെയിനർ നിതിൻ കൃഷ്ണ ബിസിനസ് ഡെവലപ്പ്മെന്റ് ക്ലാസ്സ് നയിച്ചു. 


പ്രതിനിധി സമ്മേളനത്തിൽ മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ ടി.എ വർക്കി, തുടർ വിദ്യാഭാസ കമ്മറ്റി ചെയർമാൻ ഡോക്ടർ കെ രമേശ് കുമാർ , എം എൽ ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ ആന്റണി എലീജിയസ് .എം എൽ ഒ എ ജനറൽ സെക്രട്ടറി ബിജോയ് വി തോമസ്, അഞ്ജലി കൈമൾ , ആർ ജോയ് ദാസ് , ആനന്ദ് മോഹൻ എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 11 ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും അംഗങ്ങൾക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം പി പി ചിത്തരഞ്ജൻ എം എൽ എ നിർവഹിയ്ക്കും. മെഡിക്കൽ ലബോറട്ടറികളുടെ ക്വാളിറ്റി വർദ്ധിപ്പിക്കുന്ന പദ്ധതിയും സൗജന്യ ക്വാളിറ്റി കൺട്രോൾ കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവും കുട്ടനാട് എം എൽ എ തോമസ് കെ തോമസ് നിർവഹിയ്ക്കും. സംസ്ഥാന സമ്മേളനത്തോടനു ബന്ധിച്ച് പുറത്തിറക്കുന്ന സുവനീറിന്റെ പ്രകാശനം എച്ച് സലാം എം എൽ എ നിർവഹിയ്ക്കും.

 സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ദേശീയ - അന്തർദേശീയ തലത്തിലുള്ള മെഡിക്കൽ കമ്പനികളുടെ പ്രദർശന സ്റ്റാളുകളും മെഡിക്കൽ ആർട്ട് ഗ്യാലറിയും സജ്ജീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന സമ്മേളന ജനറൽ കൺവീനർ ഷിറാസ് സലിം, പ്രോഗ്രാം കമ്മറ്റി കൺവീനർ നൗഷാദ് മേത്തർ എന്നിവർ അറിയിച്ചു.