കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം നൽകുന്ന രാജ്യത്തെ ഏറ്റവും മികച്ച NSS യൂണിറ്റിനുള്ള 2001-22 വർഷത്തെ പുരസ്ക്കാരം ആലപ്പുഴ സനാതന ധർമ കോളേജിന്. 2018 മുതൽ യൂണിറ്റിന്റെ ചുമതല വഹിക്കുന്ന ഫിസിക്സ് വിഭാഗം മേധാവി കൂടിയായ ഡോ: എസ്. ലക്ഷ്മി രാജ്യത്തെ ഏറ്റവും മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്ക്കാരത്തിനും അർഹയായി. ഡൽഹിയിൽ രാഷ്ട്രപതി ഭവനിൽ ഇന്ന് ചടങ്ങിൽ, രാഷ്ട്രപതിയിൽ നിന്നും കോളേജ് പ്രിൻസിപ്പൽ ഡോ: കെ.എച്ച്.പ്രേമ, പ്രോഗ്രാം ഓഫീസർ ഡോ: എസ്.ലക്ഷ്മി എന്നിവർ പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി. ഈ വർഷത്തെ കേരള സർക്കാരിന്റെ മികച്ച NSS യൂണിറ്റിനുള്ള പുരസ്ക്കാരവും, കേരള സർവകലാശാലയുടെ തുർച്ചയായ അംഗീകാരവും, മികച്ച പ്രോഗ്രാം ഓഫീസർക്കുള്ള പുരസ്ക്കാരവും എസ്.ഡി.കോളേജ് യൂണിറ്റിന് ലഭിച്ചിരുന്നു
വീഡിയോ കാണാം