വയോജന മിത്രം പദ്ധതി സംസ്ഥാനത്തെ എല്ലാ വാർഡുകളിലും നടപ്പിലാക്കണം - കേരള സീനിയർ സിറ്റിസൺ ഫോറം ജില്ലാ സമ്മേളനം

വയോജന മിത്രം പദ്ധതി സംസ്ഥാനത്തെ എല്ലാ വാർഡുകളിലും നടപ്പിലാക്കണം - കേരള സീനിയർ സിറ്റിസൺ ഫോറം ജില്ലാ സമ്മേളനം
അമ്പലപ്പുഴ: കേരളത്തിലെ വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രയോജനകരമായ വയോമിത്രം പദ്ധതി പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും നടപ്പിലാക്കണമെന്ന് അമ്പലപ്പുഴ ടൗൺഹാളിൽ നടന്ന കേരളാ സീനിയർ സിറ്റിസൺ ഫോറം ആലപ്പുഴ ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. അമ്പലപ്പുഴ ടൗൺഹാളിൽ നടന്ന ജില്ലാ സമ്മേളനം എച്ച് സലാം എം എൽ എ ഉദ്ഘാടനം ചെയ്തു.

 വയോജനങ്ങളുടെ പ്രശ്നങ്ങൾ പഠിച്ച് ഗവൺമെന്റിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് എം എൽ എ പറഞ്ഞു. ജീവിതത്തിൽ ഏകാന്തത അനുഭവിയ്ക്കുന്നത് വയോജനങ്ങളാണെന്നും സലാം പറഞ്ഞു. സീനിയർ സിറ്റിസൺ ഫോറം ജില്ലാ പ്രസിഡന്റ് എം ശ്രീകുമാരൻ തമ്പി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രൊഫസ്സർ എൻ ഗോപിനാഥപിള്ള മുഖ്യ പ്രഭാഷണം നടത്തി. അമ്പലപുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കവിത. സിറ്റിസൺ ഫോറം ജില്ലാ സെക്രട്ടറി പി ആർ പുരുഷോത്തമൻ പിള്ള , ജില്ലാ ട്രഷാർ പി നടരാജൻ, വൈസ് പ്രസിഡന്റ ഇ.കെ വിജയമ്മ എന്നിവർ സംസാരിച്ചു. 

തുടർന്ന് വാർഷിക റിപ്പോർട്ടും അവതരണവും നടന്നു. സംഘടനയുടെ സംസ്ഥാന അച്ചടക്ക സമിതി ചെയർമാൻ എ എൻ രാജേന്ദ്ര കർത്ത വരണാധികാരിയായി  പുതിയ ജില്ലാ കമ്മറ്റി ഭാരവാഹികളേയും തെരഞ്ഞെടുത്തു.കേന്ദ്ര സർക്കാരിന്റെ മാതൃ - പിതൃ വയോജന സംരക്ഷണ നിയമത്തിലെ ട്രിബൂഷണൽ തർക്കങ്ങളിൽ കക്ഷികൾക്ക് വേണ്ടി ഇടപെടുന്നതിന് അഡ്വക്കേറ്റ്സിനെ അനുവദിക്കുന്ന നിയമം റദ്ദ് ചെയ്യണമെന്ന് സീനീയർ സിറ്റിസൺ ഫോറം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.        

ക്ലിക്ക് ചെയ്ത് ശേഷം BM എന്ന് ടൈപ്പ് ചെയ്ത് അയക്കുക... വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കും...