Adsense

തൊഴിലവസരം;പി.ആർ.ഡി. ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫർ പാനലിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നതിന് ഫോട്ടോഗ്രാഫർമാരുടെ പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്ഥിരതാമസക്കാരും വൈഫൈ സൗകര്യമുള്ള ഡിജിറ്റൽ എസ്.എൽ.ആർ., മിറർലെസ് കാമറകള് ഉപയോഗിച്ച് ഹൈ റസലൂഷൻ ചിത്രങ്ങള് എടുക്കാൻ കഴിവുള്ളവരുമായിരിക്കണം. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിൽ കരാർ ഫോട്ടോഗ്രാഫറായോ പത്രസ്ഥാപനങ്ങളിൽ ഫോട്ടോഗ്രാഫറായോ സേവനം അനുഷ്‌ഠിച്ചവർക്കു മുൻഗണന. 2026 മാർച്ച് 31 വരെയായിരിക്കും പാനൽ കാലാവധി. അപേക്ഷയും അനുബന്ധരേഖകളും തപാലിലോ നേരിട്ടോ നൽകാം. ഇ-മെയിലിൽ സ്വീകരിക്കില്ല. ക്രിമിനൽ കേസുകളിൽ ഉള്പ്പെട്ടിട്ടുള്ളവരാകരുത്. പ്രവൃത്തിപരിചയം ഉള്പ്പെടെ ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് സഹിതമുള്ള അപേക്ഷ ജൂൺ 23 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ, പിൻ-688001 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. വിശദവിവരങ്ങള് ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്ന് ലഭിക്കും.

ഫോൺ: 0477 2251349.