ഈ വൃക്ഷത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് വായിച്ചറിഞ്ഞ വിഷ്ണു കണ്ണമ്പള്ളി ഈ മേഖലയിലുള്ള തന്റെ ബന്ധങ്ങളുപയോഗിച്ച് ദ്വാരകയിൽ നിന്നും കുറച്ചു വൃക്ഷതൈകൾ വരുത്തുകയുണ്ടായി. അതിലൊന്ന് കാക്കാഴം കായിപ്പിളളി ക്ഷേത്രത്തിൽ യാത്രികൻ വിഷ്ണുരാജും ക്ഷേത്രം മേൽശാന്തിയും ചേർന്ന് ഒക്ടോബർ 12 ന് നേടുകയുണ്ടായി. ബാക്കിയുള്ള വൃക്ഷത്തൈകൾ രാജസ്ഥാനിലെ പ്രശസ്തമായ പിപ്ലാന്ത്രി ഗ്രാമത്തിലെ പത്മശ്രീ. ശ്യാം ലാൽ പാലിവാളിന് എത്തിച്ചു നൽകുമെന്ന് വിഷ്ണു കണ്ണമ്പള്ളി പറഞ്ഞു.
പ്രധാന സവിശേഷതകൾ
ശാസ്ത്രീയ നാമം: Ficus benghalensis var. krishnae
പൊതുവായ നാമങ്ങൾ: കൃഷ്ണ ബട്ടർകപ്പ്, കൃഷ്ണ അത്തി,മഖൻ കോട്ടോരി
ഇലയുടെ
ആകൃതി: ഇലയുടെ അടിഭാഗം കപ്പ് പോലെ വളഞ്ഞിരിക്കും
വളർച്ചാ സ്വഭാവം: വലിപ്പമുള്ള, വേഗത്തിൽ വളരുന്ന, എക്കാലത്തും പച്ചപിടിച്ചിരിക്കുന്ന ഒരു മരമാണ്. ശാഖകൾ വ്യാപകമായി പന്തലിച്ചു വളരും. ഇന്ത്യയിലെ ഉഷ്ണമേഖലാ, ഉപുഷ്ണമേഖലാ മേഖലകളിൽ കാണപ്പെടുന്നു
പരിസ്ഥിതി പ്രാധാന്യം: ഇതിന്റെ ഫലങ്ങൾ വണ്ടുകൾ, പക്ഷികൾ, വവ്വാലുകൾ തുടങ്ങിയ വന്യജീവികൾക്ക് ആഹാരമാകുന്നു.
കൃഷിയും അപൂർവതയും: ഇത് വളരെ അപൂർവമായ ഒരു ഇനമാണ്.
ഉഷ്ണമേഖലാ കാലാവസ്ഥയിലും പൂർണ്ണ സൂര്യപ്രകാശത്തോ അർദ്ധനിഴലിലോ വളരുന്നതാണ് നല്ലത്. പുതു സാഹചര്യങ്ങളിൽ വളരാൻ പ്രയാസമുള്ളതിനാൽ ഇത് വംശനാശഭീഷണി ഒരു സ്പീഷീസ് ആയി കണക്കാക്കപ്പെടുന്നു.

