കേരളത്തിൽ മഴയ്ക്ക് സാദ്ധ്യത

തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിൽ ചക്രവാത ചുഴി  സ്ഥിതിചെയ്യുന്നു.
 
വടക്കു പടിഞ്ഞാറൻ  ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള, പശ്ചിമ ബംഗാൾ  ബംഗ്ലാദേശ്  തീരത്തിനും മുകളിലായി  ജൂൺ  29 ഓടെ  ചക്രവാത ചുഴി രൂപപെടാനും  തുടർന്നുള്ള  24  മണിക്കൂറിൽ ന്യുനമർദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കേരളത്തിൽ  അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. ഇന്നും നാളെയും (ജൂൺ 27, 28)  ഒറ്റപ്പെട്ട  അതിശക്തമായ മഴയ്ക്കും ജൂൺ  27  മുതൽ 29  വരെ   ഒറ്റപ്പെട്ട  ശക്തമായ മഴയ്ക്കും  സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ജൂൺ 28, 29 ന്  കേരളത്തിന് മുകളിൽ  മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ  വരെ വേഗതയിൽ കാറ്റു  ശക്തമാകാനും സാധ്യത. 





Post a Comment

0 Comments