നമുക്ക് എല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാം,മാറ്റം വരുത്താൻ സാധിക്കും
ഇത്രയും പ്രായമായിട്ടും ഇതുവരെ ചേരാതെ ഒരു ചെറിയ പാർട്ടിയിൽ ചേരുന്നു, പുതിയൊരു പാർട്ടിയിൽ ചേരുന്നു. അതെന്തു കൊണ്ടാണെന്ന് വിശദീകരിച്ചുകൊണ്ട് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തു.
ട്വന്റി 20 കിഴക്കമ്പലം പഞ്ചായത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളും അഴിമതി രഹിതമായ ഭരണവും ഭക്ഷ്യസുരക്ഷ, ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ ട്വന്റി 20 എന്ന സംഘടന നടത്തിയ വലിയ പ്രവർത്തനങ്ങളാണ് വീഡിയോയിലൂടെ ട്വന്റി ചെയർമാൻ സാബു ജേക്കബ് വിശദീകരിക്കുന്നത്.ഈ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് താൻ ട്വന്റി-20 യിൽ ചേർന്നതെന്ന് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി അറിയിച്ചു.
നമുക്ക് എല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാം,മാറ്റം വരുത്താൻ സാധിക്കും.പാർട്ടിയിൽ അണിചേരാൻ എല്ലാവരേയും ക്ഷണിച്ചുകൊണ്ടാണ് വീഡിയോ അവസാനിപ്പിച്ചത്
0 Comments