സീതാറാം യെച്ചൂരിയുടെ മകന്
ആശിഷ് യെച്ചൂരി
കോവിഡ് ബാധിച്ച് മരിച്ചു.
സി.പി.എം.ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന് കോവിഡ് ബാധിച്ച് മരിച്ചു.മൂത്ത മകൻ ആശിഷ് യെച്ചൂരി -34 ആണ് മരിച്ചത്.ഗുഡ്ഗാവിലെ മേദാന്ത ആശുപ്രത്രിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് മരണം.
ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു.ടൈംസ് ഓഫ് ഇന്ത്യ, ഏഷ്യാവില്‍,
ന്യൂസ് 18 എന്നീമാധ്യമങ്ങളില് പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ന്യൂഡല്‍ഹിയിലെ ഒരു പ്രമുഖ പത്രത്തില്‍ സീനിയര്‍ കോപ്പി എഡിറ്ററായി പ്രവര്‍ത്തിക്കുകയായിരുന്നു.
രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിച്ചത്. ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് മേദാന്ത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

