സിനിമ നടൻ ജയസൂര്യയുടെ കുടെ വന്നവരാണ് മാധ്യമ പ്രവർത്തകനെ ജോലിക്കിടെ ക്രൂരമായി മർദ്ദിച്ചത്
കേരള പത്ര പ്രവർത്തക അസോസിയേഷൻ കേളകം മേഖല സെക്രട്ടറിയും, ഹൈ വിഷൻ ന്യൂസ് ചാനൽ റിപ്പോർട്ടറും, കൊട്ടിയൂർ ദേവസ്വം പ്രസ്സ് ഫോട്ടോഗ്രാഫറും ആയ സജീവ് നായരേ വാർത്ത ശേഖരണത്തിനിടയ്ക്ക് മർദ്ദിച്ച സംഭവത്തിൽ അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപെടുത്തി. കൊട്ടിയൂർ ക്ഷേത്ര ദർശനത്തിന് എത്തിയ സിനിമ നടൻ ജയസൂര്യയുടെ കുടെ വന്നവരാണ് മാധ്യമ പ്രവർത്തകനെ ജോലിക്കിടെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ സജീവ് നായർ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ ആണ്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുക്കണമെന്നും , മാതൃകപരമായി ശിക്ഷിക്കണമെന്നും
കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മധു കടുത്തുരുത്തി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സലീം മൂഴിക്കൽ, സംസ്ഥാന ട്രഷറർ ബൈജു പെരുവ, സംസ്ഥാന രക്ഷാധികാരി ജി ശങ്കർ, സംസ്ഥാന വൈസ് പ്രസിഡന്റമാർ ആയ കണ്ണൻ പന്താവൂർ, എൻ. ധനജയൻ, ബൈജു മേനാച്ചേരി, സംസ്ഥാന സെക്രട്ടറിമാരായ വി എസ് ഉണ്ണികൃഷ്ണൻ, ശങ്കരൻകുട്ടി മംഗലം, അഭിലാഷ് പിണറായി, മനോജ്കടമ്പാട്ട്, സമിതി പ്രത്യക ക്ഷണിതാക്കൾ ആയ ഗോപി ചക്കുന്നത്ത്, കെ.കെ അബ്ദുള്ള എന്നിവർ സംസാരിച്ചു.