അയൽക്കൂട്ടത്തിന്റെ ഉപജ്ഞാതാവിന് ജന്മശതാബ്ദി

അയൽക്കൂട്ടത്തിന്റെ ഉപജ്ഞാതാവിന് ജന്മശതാബ്ദി 

 




നവാസ് അഹമ്മദ് അമ്പലപ്പുഴ 

അമ്പലപ്പുഴ : കഞ്ഞിപ്പാടം ഗ്രാമത്തിന്റെ ഭൂമിക്കാരനും അയൽക്കൂട്ട പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും ആയിരുന്ന ദർശനം പത്രാധിപർ ഡി പങ്കജാക്ഷ കുറുപ്പ് സാറിന് ഇന്ന് ജന്മശതാബ്ദി . അയൽവാസികൾ പരസ്പരം സ്നേഹത്തിലും സൗഹാർദ്ദത്തിലും കഴിയണമെന്ന് പറഞ്ഞ് കേരളത്തിന്റെ ഗ്രാമ ഗ്രാമാന്തരങ്ങളിലൂടെ ഓടി നടന്ന് ഉദ്ഘോഷിച്ച കുറുപ്പ് സാറിന്റെ ഈ ആശയമാണ് പിന്നീട് കേരളത്തിൽ അയൽക്കൂട്ടങ്ങളും കുടുംബശ്രീയുമായി ജന്മം എടുത്തത്. 

കുടുബശ്രീ പ്രസ്ഥാനം പിറവി എടുക്കുന്നതിനു പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ അയൽക്കൂട്ട പ്രസ്ഥാനത്തിന് രൂപം കൊടുത്ത പ്രമുഖ ഗാന്ധിയനായിരുന്നു കഞ്ഞിപ്പാടത്തെ ദർശനം ഡി പങ്കജാക്ഷ കുറുപ്പ് സാറിന്റെ ഓർമ്മകൾക്ക് ഇന്ന് ഒരു നൂറ്റാണ്ടിന്റെ ഓർമ്മ തിളക്കമാണ്. ചുറ്റുമുള്ള വീട്ടുകാർ ഒരുമിച്ച് കൂടി സ്നേഹത്തോടെ സഹകരിച്ച് അയൽക്കൂട്ടം രൂപീകരിയ്ക്കുകയാണ് ലോകത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം എന്ന് കുറുപ്പ് സാർജനത്തോ ടായി വിളിച്ച് പറഞ്ഞു. മനുഷ്യർ ഒരു മഹാ പ്രകൃതിയുടെ ഭാഗമാണ്. മുൻപെ തന്നെ പരസ്പരാനന്ദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രചാരകനായിരുന്നു ഡി പങ്കജാക്ഷ കുറുപ്പ് . പത്ത് വീടുകൾ കേന്ദ്രീകരിച്ച് ഒരുതറ കൂട്ടം . അഞ്ച് തറ കൂട്ടങ്ങൾ ചേർന്ന് ഒരു ഗ്രാമ കൂട്ടം എന്നതാണ് കുറുപ്പ് സാർ കൊണ്ടുവന്ന ആശയം ഇത് മൂന്നും ചേർന്നാൽ ഒരു പുത്തൻ സമൂഹത്തിന്റെ അടിത്തറയാകുമെന്ന് അദ്ദേഹം പഠിപ്പിച്ചു. ആശയ പ്രചരണത്തിനായി കേരളത്തിൽ എമ്പാടും സഞ്ചരിച്ചു. കലാലയങ്ങളിൽ എത്തി വിദ്യാർത്ഥികളുമായി സംവദിച്ചു. 

തികഞ്ഞ ഗാന്ധിയനായി ജീവിച്ച അദ്ദേഹം 33 വർഷം പുന്നപ്ര യു. പി സ്ക്കുളിൽ അദ്ധാപകനായിരുന്നു. മനുഷ്യരായ നാം ഒരു സഹജീവികളാണെന്ന് കുറുപ്പ് സാർ പഠിപ്പിച്ചു. ധ്യാനം, മൈത്രിഭാവന, ജൈവാർച്ചന, തറ കൂട്ടം എന്നിവയാണ് പ്രധാനം. നാം ഭൂമിക്കാരനാണ് (ഒരേ ഭൂമിയിൽ ഉള്ളവർ ) എന്ന കർമ്മ പദ്ധതിയിൽ എത്തിചേരുന്നതിന് 1973-ൽ ദർശനം എന്ന മാസിക ആരംഭിച്ചു. 

അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്തിലെ കഞ്ഞിപ്പാടം എന്ന ഗ്രാമത്തിലെ തനി നാട്ടിൻപുറത്ത് കാരനായിരുന്നു. തന്റെ ആശയങ്ങളിൽ 2004 സെപ്തംബർ 18 ന് എൺപത്തിരണ്ടാം വയസ്സിൽ മരിയ്ക്കും വരെ അടിയുറച്ച് നിന്നു . അതിപ്പോഴും പിന്തുടരുന്ന ഒട്ടേറെ ദർശനം കുടുംബാംഗങ്ങള്യം പ്രവർത്തകരും കേരളത്തിനകത്തും പുറത്തും ഉണ്ട് . ചിലർ ഈ ആശയങ്ങളുമായി പ്രവർത്തന വഴിയിലും ഉണ്ട് . നാളെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെ ജന്മശതാബ്ദിയാഘോഷങ്ങൾ കഞ്ഞിപ്പാടം വട്ട പായിത്ര ക്ഷേത്ര മൈതാനത്ത് നടക്കും. ഒട്ടേറെ രാഷ്ട്രീയ സാമൂഹിക നേതാക്കന്മാരും പ്രവർത്തകരും എത്തി ചേരും. ഡി പങ്കജാക്ഷ കറുപ്പ് സാറിന്റെ പേരിൽ ദർശനം കൂടുംബം ഏർപെടുത്തിയ പാരസ്പര്യ പുരസ്ക്കാരം കോട്ടയത്തെ എം കുര്യന് സമ്മാനിയ്ക്കും.