കായംകുളം പാർക്ക് ജംഗ്ഷന് പാലത്തിന്റെ
നിര്മ്മാണം പുരോഗമിക്കുന്നു
ആലപ്പുഴ: കായംകുളം നഗരത്തില്‍ ഷഹിദാർ പള്ളി ടെക്‌സ്‌മോ ജംഗ്ഷന് റോഡില് കരിപ്പുഴ തോടിന് കുറുകെ നിർമിക്കുന്ന പാർക്ക് ജംഗ്ഷന് പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. പൊതുമരാമത്ത് വകുപ്പ് 5.46 കോടി രൂപ വകയിരുത്തി നിര്മ്മിക്കുന്ന പാലത്തിന്റെ നിർമാണ പ്രവര്ത്തനങ്ങള്ക്ക് 2020 ഓഗസ്റ്റിലാണ് തുടക്കമായത്.20.60 മീറ്റര് നീളത്തില് നിര്മ്മിക്കുന്ന പാലത്തിന് ഇരുവശങ്ങളിലുമായി 1.50 മീറ്റര് നീളത്തില് നടപ്പാതയുമുണ്ട്. 11 മീറ്ററാണ് വീതി. പയില് ക്യാപ്, അബൂട്‌മെന്റ്, ഡെക്ക് സ്ലാബ് തുടങ്ങിയവ സ്ഥാപ്പിച്ചിട്ടുണ്ട്. പാലത്തിന്റെ മുകൾത്തട്ടിന്റെ നിർമാണം പൂര്ത്തിയായി. സംരക്ഷണ ഭിത്തിയുടെ നിർമ്മാണ പ്രവർത്തനങ്ങള് പുരോഗമിക്കുകയാണ്. പാർക്ക് ജംഗ്ഷന് പാലം ആധുനിക രീതിയില് പുനർനിർമിക്കുന്നതോടെ നഗരത്തിന്റെ കൂടുതല് വികസനവും സാധ്യമാകും
- ഹോം
- വാർത്തകൾ
- __പരിസ്ഥിതി
- __അവെർനെസ്& മോട്ടിവേഷൻ
- ഓട്ടോമൊബൈൽ
- വിദ്യാഭ്യാസം
- യാത്ര & ടൂറിസം
- ടെക്നോളജി
- വാണിജ്യം
- വിനോദം
- സിനിമ
- കായികം
- തൊഴിൽ
- ജില്ലാ വാർത്തകൾ
- __തിരുവനന്തപുരം
- __കൊല്ലം
- __പത്തനംതിട്ട
- __ആലപ്പുഴ
- __കോട്ടയം
- __ഇടുക്കി
- __എറണാകുളം
- __തൃശൂർ
- __പാലക്കാട്
- __മലപ്പുറം
- __കോഴിക്കോട്
- __വയനാട്
- __കണ്ണൂർ
- __കാസർഗോഡ്


0 Comments