Adsense

സ്വിഫ്റ്റ് പുതിയ മോഡല്‍ ഉടൻ പ്രതീക്ഷിക്കാം

മാറ്റങ്ങളുമായി സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ ഈ മാസം തന്നെ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്

മാരുതി സ്വിഫ്റ്റ് പ്രീമിയം ഹാച്ച്ബാക്ക് മോഡലുകളിൽ ഏറ്റവും ജനപ്രീതിയുള്ള മോഡലാണ്.മാറ്റങ്ങളുമായി സ്വിഫ്റ്റിന്റെ പുതിയ മോഡല്‍ ഈ മാസം തന്നെ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്.പ്രധാനമായും മെക്കാനിക്കലായിട്ടുള്ള മാറ്റങ്ങളായിരിക്കും പുതിയ മോഡൽ സ്വിഫ്റ്റിൽ വരുത്തുക.ഇപ്പോഴത്തെ എൻജിന് പകരം 1.2 ലിറ്റർ നാല് സിലിണ്ടർ കെ12 എൻ ഡ്യുവൽജെറ്റ് പെട്രോൾ എൻജിനായിരക്കും പുതിയ മോഡലിൽ, ഉയർന്ന മൈലേജ് ലഭിക്കുന്നതിനായി ഐഡിയൽ സ്റ്റാർട്ട്-സ്റ്റോപ്പ് സംവിധാനം ഈ വാഹനത്തിൽ നൽകുന്നുണ്ട്. പിസ്റ്റൺ കൂളിങ്ങ് ജെറ്റ്, ഹയർ കംപ്രഷൻ റേഷിയോ, കൂൾഡ് ഇ.ജി.ആർ സിസ്റ്റം തുടങ്ങിയവ സാങ്കേതിക സംവിധാനങ്ങളും എൻജിൽ നൽകും. 90 ബി.എച്ച്.പി.പവറും 113 എൻ.എം.ടോർക്കുമാണ് എൻജിൻ ഉത്പാദിപ്പിക്കുന്നത്. 21.2 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ഈ വാഹനം വാഗ്ദാനം ചെയ്യുന്നത്. മാനുവൽ, എ.എം.ടി.ഗിയർബോക്സുകളിൽ പുതിയ സ്വിഫ്റ്റ് ലഭ്യമാകും.



Post a Comment

0 Comments