പൊതിച്ചോറിനെ ബ്രാൻഡാക്കി മെഡിക്കൽ റെപ്രസെന്റേറ്റീവ് വില 49/-രൂപ മുതൽ
അമ്പലപ്പുഴക്കാരൻ
ജയരാജ് ചന്ദ്രൻ ഒരു ബഹിരാഷ്ട്ര കമ്പനിയുടെ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആണ്. അല്ല ആയിരുന്നു
.ഇപ്പോൾ സിംപ്ലീഫ് മാർക്കറ്റിംഗ് എന്ന പേരിൽ സ്വന്തം സ്ഥാപനം നടത്തുന്നു.എന്താണ് ഈ
സ്ഥാപനത്തിന്റെ പ്രോഡക്റ്റ് എന്നതാണ് കൗതുകം വെജ് പൊതിച്ചോറ് ,ഫിഷ് പൊതിച്ചോറ് ,എഗ്ഗ് പൊതിച്ചോറ്
,ചിക്കൻ പൊതിച്ചോറ്.പൊതിച്ചോറ് എല്ലായിടത്തും കിട്ടുന്നതല്ലേ ? അതിനെന്താ പ്രതേകതയെന്നാവും.
ഇത് ബ്രാൻഡഡ് ആണ് ഒരിലച്ചോറ് ആ കഥയിലേക്ക് …….
വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കുന്നതിന് ക്ലിക്ക് ചെയ്യുക
പ്രോഡക്റ്റ് മാർകെറ്റിംഗിനായി തയ്യാറാക്കിയിരിക്കുന്ന ചിത്രങ്ങൾ
എല്ലാ മേഖലയിലും കൊറോണ പ്രതിസന്ധി സൃഷ്ടിച്ചിരുന്ന പോലെതന്നെ ഫർമാ ഇൻഡസ്ട്രയിലും അതിന്റെ പ്രശ്നങ്ങൾ ഉണ്ടായി. ടാർഗറ്റ് എത്തിക്കാൻ കൂടുതൽ ജോലി ചെയ്യേണ്ടതാവശ്യമായി .ജോലിയുടെ ഭാഗമായി നിരന്തരം യാത്ര ചെയ്യേണ്ടി വരുന്ന ഒരു വിഭാഗമാണ് സെയിൽസ് റെപ്രെസെന്ററ്റീവ് മേഖലയിൽ ജോലി ചെയ്യുന്നവർ ,അവരിൽ നിന്നും കുറച്ചുകൂടി വ്യത്യസ്തരാണ് മെഡിക്കൽ റെപ്രസേന്റീവ് ജോലി .കാരണം യാത്ര മാത്രമല്ല ഡോക്ടറുടെയും ആശുപത്രികളുടെയും സമയക്രമങ്ങൾ കൂടി പാലിക്കണം .അതുകൊണ്ടു തന്നെ കൃത്യസമയത്തു ഭക്ഷണം പോലും കഴിക്കാൻ കിട്ടില്ല .അങ്ങനെ ഒരു ദിവസം ജോലിക്ക് പോയപ്പോൾ ഡോക്ടര്സിനെ കണ്ടുകഴിഞ്ഞപ്പോൾ ജയരാജന് സമയത്തു ഭക്ഷണം കിട്ടിയില്ലെന്നു മാത്രമല്ല ,കണ്ടൈൻറ്മെൻറ് സോൺ ,കൊറോണ നിയന്ത്രണങ്ങളും കാരണം മിക്ക സ്ഥലത്തും കടകൾ തുറന്നിട്ടില്ല. തുടർന്ന് കുറച്ചു ദിവസം ഭക്ഷണം വീട്ടിൽ നിന്നും പാക്ക് ചെയ്തു കൊണ്ടുപോകാൻ തുടങ്ങി .സ്വാഭാവികമായും വീട്ടിൽ അമ്മയ്ക്കും ഭാര്യക്കും ബ്രേക്ഫാസ്റ്റിനൊപ്പം ഉച്ചയൂണും തയ്യാറാക്കേണ്ടി വന്നു. ജയരാജ് ജോലിക്കിറങ്ങാൻ തയ്യാറാകുമ്പോൾ ഭക്ഷണം കൊടുത്തുവിടാൻ അവർ കൂടുതൽ സമയം അടുക്കളയിൽ ജോലി ചെയ്യേണ്ടതായി വന്നു.മെഡിക്കൽ റെപ്രസെന്ററ്റീവ് ആയ പലസുഹൃത്തുക്കളോടും ചോദിച്ചപ്പോഴും പലർക്കും ഉച്ചഭക്ഷണം ഒരു പ്രധാന പ്രശ്നമാണെന്നു മനസിലായി . ഇത് ഒരു അവസരമാണെന്നു മനസിലാക്കിയ ജയരാജ് ഈ മേഖലയിലിൽ ഒരു സംരംഭത്തിന് വിജയസാധ്യത മനസിലാക്കി . അധികം താമസിക്കാതെ കമ്പനയിലേക്കു റേസിഗ്നേഷൻ ലെറ്റർ അയച്ചു.സുഹൃത്തുക്കളും ബന്ധുക്കളായും പലരും ചോദിച്ചു നല്ലൊരു ജോലി കളഞ്ഞിട്ട് ഇത് തുടങ്ങണോ?
ആ സമയത്തു പത്രത്തിൽ വന്ന വാർത്ത വഴിത്തിരിവായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റൂറൽ ഡെവലൊപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി
പ്രൊഫഷണൽ കുക്കിങ്ങിൽ പരിശീലനം നൽകുന്നു . ഉടൻ തന്നെ അതിൽ ചേർന്ന് പരിശീലനം നേടി ഫുഡ്
സേഫ്റ്റി ലൈസൻസും സ്വന്തമാക്കി ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു വീട്ടിൽ തന്നെ ഭക്ഷണം
ഉണ്ടാക്കാൻ തുടങ്ങി.സാമൂഹ്യ മാധ്യമങ്ങളുടെ പോസ്റ്റ് ചെയ്തു .തലേ ദിവസം വൈകിട്ട് മുതൽ
3 അന്നേദിവസം 10 രാവിലെ വരെ ഓർഡർ എടുക്കും.വാട്സാപ്പിലൂടെയോ ഫോണിലൂടെയോ ഓർഡർ നൽകാം
.12 മണിക്ക് ഭക്ഷണം തയ്യാറാക്കി ഡെലിവറി ചെയ്യാൻ ഇറങ്ങും പരമാവധി 2 മണിക്കുള്ളിൽ ഡെലിവറി
ചെയ്തു തീർക്കും .കൂടുതൽ ഓർഡറുകൾ ഉള്ള ദിവസം അച്ഛനോ അനിയനോ സഹായത്തിനെത്തും .പാചകത്തിന്
സഹായിക്കാൻ അമ്മയും ഭാര്യയും . ഇപ്പോൾ ആലപ്പുഴ ടൌൺ മുതൽ തോട്ടപ്പള്ളി വരെ ഡെലിവറി ഫ്രീ
ആണ് .നിലവിൽ ആലപ്പുഴ നഗരത്തിലെ സർക്കാർ ,വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും
ജീവനക്കാരിൽ നിന്നുമാണ് ഓർഡറുകൾ കൂടുതലും ലഭിക്കുന്നത് .ഒരു ദിവസം 70 നും 100 നുമിടയിൽ
ഉപഭോക്താക്കൾ 'ഒരിലച്ചോറ്' വാങ്ങുന്നുമുണ്ട്.
ഓരോ ദിവസവും ക്രമാനുഗതമായ വളർച്ചയുണ്ട് .പത്തു വർഷത്തോളം മുൻനിര മെഡിക്കൽ കമ്പനികളിൽ ജോലിചെയ്തത്
കൊണ്ട് മാർകെറ്റിംഗും കസ്റ്റമർ റിലേഷന്സും എല്ലാം വളരെ പ്രൊഫഷണൽ ആണ് .കമ്പനികളിൽ നിന്നും
ലഭിച്ച ട്രെയിനിങ് ഈ ജോലിയിലും പ്രയോജനപ്പെടുന്നുണ്ടെന്നാണ് ജയരാജ് പറയുന്നത്. ജയരാജിനോട്
സംസാരിക്കാനും ഒരിലച്ചോറിനും വിളിക്കാം 9400501010
20 വർഷം പഴക്കമുള്ള 51 ലക്ഷം വാഹനങ്ങൾ പൊളിക്കേണ്ടി വരും
0 Comments