കൊല്ലത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ
1.അഷ്ടമുടിക്കായൽ
വലിപ്പത്തിൽ കേരളത്തിലെ രണ്ടാമത്തേതും ആഴമുള്ള നീർത്തട ആവാസവ്യവസ്ഥയുമുള്ള ഒരു കായലാണ് കൊല്ലം ജില്ലയിലുള്ള അഷ്ടമുടിക്കായൽ.വലിപ്പത്തിൽ വേമ്പനാട് കായലിന്റെ തൊട്ടു പുറകിൽ സ്ഥാനമുറപ്പിക്കുന്നു. അഷ്ടമുടി എന്നതിന്റെ അർത്ഥം എട്ടു ശാഖകൾ എന്നാണ് (അഷ്ട=എട്ട്;മുടി=ശാഖ,കൈവഴി). ഈ പേര് കായലിന്റെ സ്ഥലചിത്രീകരണം സൂചിപ്പിക്കുന്നു.നീർത്തടങ്ങളുടെ സംരക്ഷണവും അവയുടെ സന്തുലിത ഉപയോഗത്തെയും കുറിച്ചുള്ള റാംസർ ഉടമ്പടി പ്രകാരം അന്തർദേശീയ പ്രാധാന്യമുള്ള നീർത്തടങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ് അഷ്ടമുടി നീർത്തടം.കായലിന്റെ വലതുഭാഗത്ത് ചരിത്രപ്രാധാന്യമുള്ള തുറമുഖ നഗരമായ കൊല്ലം സ്ഥിതിചെയ്യുന്നു.
2.കൊല്ലം ബീച്ച്
കേരളത്തിലെ ഒരു പ്രമുഖ ബീച്ചാണ് കൊല്ലം ബീച്ച് .കടൽപ്പുറത്തോടനുബന്ധിച്ച് ഉദ്യാനവും മറ്റും ഉണ്ട്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മഹാത്മാഗാന്ധി പാർക്ക് 1967 ജനുവരി 1ന് അന്നത്തെ ഉപരാഷ്ട്രപതിയായിരുന്ന സക്കീർ ഹുസൈനാണ് ഉദ്ഘാടനം ചെയ്തത്. കേരളത്തിലെ ഏറ്റവും വലിയ ലൈറ്റ് ഹൗസായ തങ്കശ്ശേരി ഇതിനു സമീപത്തായാണ്.
3.തങ്കശ്ശേരി ലൈറ്റ്ഹൗസ്
ഈ ലൈറ്റ്ഹൗസ് സ്ഥാപിക്കുന്നതിനും മുൻപായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കപ്പലുകളെ സഹായിക്കാനായി പത്തൊൻപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഒരു സ്തംഭത്തിന്റെ മുകളിൽ എണ്ണ കൊണ്ട് കത്തുന്ന ദീപം ഇവിടെ സ്ഥാപിച്ചിരുന്നു. 1902-ൽ സ്ഥാപിച്ച സ്തംഭത്തിൽ വിള്ളലുകൾ വീണതിനെത്തുടർന്ന് 1940-ൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നു. പ്രകാശസ്രോതസ്സ് 1962-ലും 1967-ലും 1994-ലും മാറ്റപ്പെടുകയുണ്ടായി.കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് 3 കിലോമീറ്റർ ദൂരെയാണിത്. 41 മീറ്റർ ഉയരമുള്ള വൃത്താകൃതിയുള്ള സ്തംഭമാണിതിനുള്ളത്. ചുവപ്പും വെളുപ്പും നിറത്തിൽ ചരിഞ്ഞ ബാൻഡുകളായാണ് ചായം പൂശിയിരിക്കുന്നത്. 1902 മുതൽ ഇത് ഉപയോഗത്തിലുണ്ട്
4.തിരുമുല്ലവാരം ബീച്ച്
ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ പത്തു കടൽത്തീരങ്ങളിലൊന്നായാണ് കൊല്ലത്തിന്റെ സ്വന്തം തിരുമുല്ലവാരം ബീച്ച് അറിയപ്പെടുന്നത്.പ്രഭാതത്തിലെയും സായാഹ്നത്തിലെയും നടത്തയ്ക്കിടയില് ഈ ബീച്ച് മോഹന ദൃശ്യങ്ങള് നമുക്കായി കാത്ത് വയ്ക്കുന്നു...പ്രകൃതിയുടെ കരുതലായി.കടലില് കുളിക്കണം എന്ന്ആഗ്രഹിക്കുന്നസഞ്ചാരികള്ക്ക് തിരുമുല്ലവാരം ഏറ്റവും നല്ല അവസരമാണ് നല്കുന്നത്.
5.തേവള്ളി കൊട്ടാരം
തിരുവിതാംകൂറിന്റെ രാജകീയ പ്രൗഢി ഈ കൊട്ടാരത്തിൽ ദൃശ്യമാണ്. കൊല്ലത്ത് അഷ്ടമുടി കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു മാളികയാണ് തേവള്ളി കൊട്ടാരം. തിരുവിതാംകൂർ രാജാക്കന്മാർക്ക് ബ്രട്ടീഷ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തുന്നതിനായി 1811-1819 കാലഘട്ടത്തിലാണ് തേവള്ളി കൊട്ടാരം നിർമ്മിച്ചത്.
6.പരവൂർ കായൽ
കൊല്ലം ജില്ലയിലെ പരവൂറിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു കായലാണ് പരവൂർ കായൽ. വലിപ്പത്തിൽ താരതമ്യേന ചെറുതായ ഇതിന് 6.62 ച. കിലോമീറ്റർ മാത്രമേ വിസ്തീർണ്ണമുള്ളൂ. ഇത്തിക്കരയാർ പരവൂർ കായലിൽ പതിക്കുന്നു. ടി.എസ്. കനാലിന്റെ ഭാഗമായിരുന്ന ഇത് തോടുകളുപയൊഗിച്ച് അഷ്ടമുടിക്കായലും ഇടവക്കായലുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു
7.നീണ്ടകര തുറമുഖം
8.സെന്റ് തോമസ് ഫോർട്ട്
കൊല്ലത്തിന്റെ ഈ പൈതൃക കേന്ദ്രത്തിന് സമ്പന്നമായ വ്യാപാര ചരിത്രവും സംസ്കാരവുമുണ്ട്. കേരളത്തിലെ അറേബ്യൻ കടലിന്റെ തീരത്ത് കിഴക്കൻ തങ്കശ്ശേരിയിൽ സ്ഥിതി ചെയ്യുന്ന കോട്ട 50 അടി ഉയരത്തിൽ കടൽത്തീരത്തിന് അഭിമുഖമാണ്.കൊല്ലത്തെ പ്രധാനപ്പെട്ട പുരാവസ്തു കേന്ദ്രങ്ങളിലൊന്നാണ് ഈ കോട്ട. ഈ സ്മാരകം വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.കോട്ടയുടെ മനോഹരമായ രൂപവും പച്ചനിറത്തിലുള്ള ചുറ്റുപാടുകളും ഫോട്ടോഗ്രാഫിക്ക് ഒരു മികച്ച പോയിന്റായി മാറുകയും യാത്രക്കാരെ അതിമനോഹരമായ വാസ്തുവിദ്യയിൽ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങൾ ഒരു ചരിത്രപ്രേമിയാണെങ്കിൽ ഈ കോട്ട സന്ദർശിക്കുക.
9.അഡ്വെഞ്ചർ പാർക്ക്
നിരവധി റൈഡുകളും ആകർഷകമായ പ്രകൃതിദൃശ്യങ്ങളും ഉള്ള പാർക്ക്,ആകർഷകമായ കായലിലൂടെ സഞ്ചാരികൾക്ക് ശാന്തമായ വെള്ളത്തിൽ ഹൗസ്ബോട്ട് ക്രൂയിസുകൾ, ഡീലക്സ് ബോട്ടുകൾ, സ്പീഡ് ബോട്ടുകൾ എന്നിവ ആസ്വദിക്കാനാകും.ബോട്ട് ക്ലബ്, കുട്ടികളുടെ പാർക്ക് കൂടാതെ, 200 വർഷം പഴക്കമുള്ള സർക്കാർ അതിഥി മന്ദിരം, യാത്രി നിവാസ് എന്നിവപോലുള്ള സ്ഥലങ്ങൾ ഈ സ്ഥലത്ത് ഉൾക്കൊള്ളുന്നു.കൂടാതെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച എക്സിബിറ്റ് പെയിന്റിംഗുകളുള്ള ആർട്ട് മ്യൂസിയം.പാർക്കിനടുത്തുള്ള കണ്ടൽക്കാടുകളും സന്ദർശിക്കാം
10.ജടായു നേച്ചർ പാർക്ക്
കൊല്ലം ജില്ലയിലെ ചടയമംഗലത്തിലേക്കുള്ള യാത്രാമധ്യേ ദൂരത്തുനിന്നും കുന്നിൻ മുകളിലായി ജടായുവിന്റെ പ്രതിമ . ഇന്ത്യൻ ഇതിഹാസമായ രാമായണത്തിലെ ഇതിഹാസ പക്ഷിയാണ് ജടായു.കേബിൾ കാർ ഉപയോഗിച്ച് നിങ്ങൾക്ക് കുന്നിൻ മുകളിൽ എത്തിച്ചേരാം.ശില്പത്തിനുള്ളിൽ മ്യൂസിയവും 6ഡി തിയേറ്ററുമുണ്ട് പ്രകൃതിയെക്കുറിച്ചുള്ള ആശ്വാസകരമായ കാഴ്ചകളുടെ പശ്ചാത്തലത്തിൽ സാഹസിക ഗെയിമുകളിൽ ഏർപ്പെടാം.യാത്രയെ ഗംഭീരമാക്കുന്നതിന് ധാരാളം സ്ഥലങ്ങളും ഇവിടെയുണ്ട്11.മഹാത്മാഗാന്ധി പാർക്ക്
കേരളത്തിൽ കൊല്ലം ജില്ലയിലെ ചിന്നക്കടയിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയായി കൊല്ലം ബീച്ചിനോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ഉദ്യാനമാണ് മഹാത്മാഗാന്ധി പാർക്ക് അഥവാ എം.ജി. പാർക്ക്. കൊല്ലത്തെ പ്രധാനപ്പെട്ട ഉല്ലാസകേന്ദ്രങ്ങളിലൊന്നായ ഈ പാർക്ക് കൊല്ലം മുൻസിപ്പൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലാണുള്ളത്. സ്വദേശികളും വിദേശികളുമായി ധാരാളം വിനോദസഞ്ചാരികൾ ഇവിടം സന്ദർശിക്കുന്നുണ്ട്
12. സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം
ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയമാണ് കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം.1999 മേയ് 10-ന് കേരളാ പോലീസ് മേധാവിയായിരുന്ന ബി.എസ്. ശാസ്ത്രിയാണ് മ്യൂസിയം ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. പതിനെട്ടാം നൂറ്റാണ്ട് മുതലുള്ള കേരളാ പോലീസ് ചരിത്രവുമായി ബന്ധപ്പെട്ട വസ്തുക്കൾ ഇവിടെ പ്രദർശനത്തിനായി വച്ചിട്ടുണ്ട്.
13.മൺറോത്തുരുത്ത്
കല്ലടയാറ് അഷ്ടമുടിക്കായലുമായി സംഗമിക്കുന്ന പ്രദേശത്ത് രൂപപ്പെട്ട ചെറുദ്വീപുകളുടെ സമൂഹമാണ് മൺറോത്തുരുത്ത്. പ്രകൃതി വിഭവങ്ങളാൽ സമ്പന്നമായിരുന്നു ഈ പ്രദേശം. ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ഒരു ദ്വീപായിരുന്നങ്കിലും സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലും സൌകര്യങ്ങളിലും വളരെ ശ്രദ്ധേയമായ സ്ഥാനവും ചരിത്രവും ഉളള ഒരു പ്രദേശമായിരുന്നു ഇത്. കല്ലടയാറിന്റേയും അഷ്ടമുടിക്കായലിന്റേയും ഇടയിൽ ചെറിയ ദ്വീപുകളായി കണ്ടിരുന്ന ഈ ഭൂവിഭാഗത്തെ അതിർത്തിയെന്ന പേരിലാണ് മുമ്പ് അറിയപ്പെട്ടിരുന്നത്.1811നും 1815നുമിടയിൽ തിരുവിതാംകൂറിൽ ദിവാനായിരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ കേണൽ മൺറോയുടെ പേരിൽ നിന്നുമാണ് മൺറോതുരുത്തിന് ആ പേര് ലഭിച്ചത്. ഏറെ ജനകീയനും സമർത്ഥനുമായിരുന്ന മൺറോയുടെ ബഹുമാനാർത്ഥം മൺറോ തുരുത്ത് എന്നും പിന്നീട് മണ്ട്രോത്തുരുത്ത് എന്നും ഈ സ്ഥലം അറിയപ്പെട്ടു
14.ബ്രിട്ടീഷ് റെസിഡൻസി
കൊല്ലം ആശ്രാമത്ത് സ്ഥിതി ചെയ്യുന്ന ബ്രിട്ടീഷ് റെസിഡൻസി തിരുവിതാംകൂറിലെ ആദ്യത്തെ ബ്രിട്ടീഷ് ദിവാനായിരുന്ന കേണൽ മൺറോയ്ക്ക് താമസിക്കാൻ 1810 ലാണ് ഈ കൊട്ടാരം നിർമിച്ചത്. കുഴികളും കൊടുംകാടുമായിരുന്ന അഷ്ടമുടിക്കായലോരം വെട്ടിത്തെളിച്ചു നികത്തിയാണ് നിർമ്മിച്ചത്. കൊട്ടാരത്തിൽ നിന്നു കായലിലേക്ക് ഇറങ്ങാൻ പടികളുണ്ട്. . മുറികൾക്ക് 15 അടിയും വാതിലുകൾക്ക് 10 അടിയും ഉയരമുണ്ട്.കൊട്ടാരത്തിൽ നിന്ന് ഏതു വാതിലും ജനാലയും തുറന്നാലും അഷ്ടിമുടിക്കായൽ കാണാവുന്ന തരത്തിലാണു രൂപകൽപ്പന. ബംഗ്ലാവിനെക്കുറിച്ച് കേരളവർമ വലിയ കോയിത്തമ്പുരാൻ മയൂരസന്ദേശത്തിൽ പരാമർശിക്കുന്നുണ്ട്. തിരുവിതാംകൂറിലെ സുപ്രധാന രാഷ്ട്രീയ-ഭരണ തീരുമാനങ്ങളെടുക്കാൻ ഇവിടം വേദിയായിരുന്നു. ഇന്ത്യയിലെ വൈസ്രോയിയായിരുന്ന കഴ്സൺ പ്രഭു, മഹാത്മഗാന്ധി, മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, വി.പി. സിങ് തുടങ്ങി നിരവധി പ്രമുഖർക്ക് ഈ കൊട്ടാരം ആതിഥ്യമരുളിയിട്ടുണ്ട്
15.ചൈനാ പാലസ്
തിരുവനന്തപുരത്ത് ട്രെയിൻ സൗകര്യം വരുന്നതിനുമുൻപ് തിരുവിതാംകൂർ രാജകുടുംബാംഗങ്ങൾ കൊല്ലം റെയിൽവേ സ്റ്റേഷനും കൊല്ലം വിമാനത്താവളവുമാണ് ദീർഘദൂരയാത്രകൾക്ക് ഉപയോഗിച്ചിരുന്നത്. 1904-ൽ ശ്രീമൂലം തിരുനാൾ രാമവർമ്മയാണ് കൊല്ലം റെയിൽവേസ്റ്റേഷന്റെ നിർമ്മാണത്തോടനുബന്ധിച്ച് ചൈനാ പാലസ് പണിതത്. മദ്രാസിലേക്കും മറ്റും കൊല്ലം ചെങ്കോട്ട പാത വഴി യാത്രയ്ക്ക് വരുമ്പോൾ താമസിക്കുന്നതിനു വേണ്ടിയാണ് നിർമ്മിച്ചത്. തിരുവനന്തപുരത്ത് തീവണ്ടിയാപ്പീസു വന്ന ശേഷം അനാഥമായ കൊട്ടാരം പിന്നീട് മധുര ഡിവിഷന്റെ കണ്ട്രോൾ ഓഫീസായി ഉപയോഗിച്ചിരുന്നു.
ഈ ലേഖനം ഇന്റർനെറ്റിലെ വിവരങ്ങളുടെയും ചിത്രങ്ങളുടെയും സഹായത്തോടെയാണ് ലേഖകൻ തയ്യാറാക്കിയത്
0 Comments