ലക്ഷദ്വീപിൽ പ്ലാസ്റ്റിക് കർശന നിരോധനം

ദ്വീപിലേക്കുള്ള കപ്പൽ യാത്രക്കാരുടെ ബാഗേജുകൾ സൂക്ഷ്മ പരിശോധന നടത്തുന്നു.
ലക്ഷദ്വീപ് പൊലീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
ഉച്ചയ്ക്ക് കവരത്തി ദ്വീപിലേക്കു പോയ എംവി മിനിക്കോയ് കപ്പലിലെ മുഴുവൻ യാത്രക്കാരുടെയും ബാഗുകൾ പരിശോധിച്ചു.ലക്ഷദ്വീപിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം കർശനമാക്കി. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു ലക്ഷദ്വീപ് പൊലീസ് അറിയിച്ചു.

Post a Comment

0 Comments