Adsense

ആലപ്പുഴ സെന്റ് ജോസ്ഫ് കോളേജിൽ പരിസ്ഥിതി സെമിനാർ നടത്തി

ആലപ്പുഴ സെന്റ് ജോസ്ഫ് കോളേജിൽ പരിസ്ഥിതി സെമിനാർ നടത്തി
ആലപ്പുഴ: ആലപ്പുഴ സെന്റ് ജോസഫ് കോളജിലെ ഗ്രീൻ ഇൻഷിയേറ്റീവ്  കമ്മറ്റിയുടേയും ഭൂമിത്രസേനയുടേയും സംയുക്ത  നേതൃത്യത്തിൽ പരിസ്ഥിതി സെമിനാർ നടത്തി. പരിസ്ഥിതിയേയും കൃഷിയെപ്പറ്റിയുമുള്ള സെമിനാർ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കെ .വി ദയാൽ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പാൾ ഡോക്ടർ റീത്താ ലതാ ഡിക്കോത്തോ അദ്ധ്യക്ഷത വഹിച്ചു. കോളജ് ഫിസിക്സ് വിഭാഗം മേധാവി ഡോക്ടർ റോസ് ലിനാ തോമസ്,  ഡോക്ടർ കെ .ജെ ഡയന എന്നിവർ സംസാരിച്ചു. തുടർന്ന് സുവോളജി വിഭാഗം വിദ്യാർത്ഥികൾ "ഭൂമി മനുഷ്യന്റേതല്ല -മനുഷ്യൻ ഭൂമിയുടേതാണ്" എന്ന വിഷയത്തെ ആസ്പദമാക്കി നാടകം അവതരിപ്പിച്ചു.  

ക്ലിക്ക് ചെയ്ത് ശേഷം BM എന്ന് ടൈപ്പ് ചെയ്ത് അയക്കുക... വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കും...