തലവടി ചുണ്ടൻ:
ഉളി കുത്ത് കർമ്മം ഏപ്രിൽ 21ന്
തലവടി: ഒരു നാടിൻ്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു. തലവടി ചുണ്ടൻ വള്ളം ഉളികുത്ത് കർമ്മം ഏപ്രിൽ 21ന് രാവിലെ 11 നും 11 .45 നും മദ്ധ്യേ നടക്കും.
രാവിലെ 10 മണിക്ക് മാലിപ്പുരയിൽ നടക്കുന്ന ചടങ്ങ് തോമസ് കെ. തോമസ് എം.എൽ എ ഉദ്ഘാടനം ചെയ്യും.തലവടി ചുണ്ടൻ വള്ളസമിതി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഇ.ജി മധു ഇണ്ടംതുരുത്തിൽ അദ്ധ്യക്ഷത വഹിക്കും.തലവടി പടിഞ്ഞേറക്കര സെൻ്റ് തോമസ് ഓർത്തഡോക്സ് ചർച്ച്(കുഴീപ്പള്ളി) വികാരി ഫാദർ ജേക്കബ് ഏബ്രഹാം ,ചക്കുളത്ത്കാവ് ദേവി ക്ഷേത്രം മുഖ്യ കാര്യദർശി ബ്രഹ്മമശ്രീ രാധാകൃഷ്ണൻ നമ്പൂതിരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.
കോയിൽമുക്ക് സാബു ആചാരി ഉളികുത്ത് കർമ്മം നിർവഹിക്കും.
പ്രസിഡൻറ് കെ.ആർ ഗോപകുമാർ, ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ എന്നിവർ ആമുഖ സന്ദേശം നല്കും. എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ബിനോയി മംഗലത്താടിൽ സ്വാഗതവും ട്രഷറാർ പി.ഡി.രമേശ് കുമാർ ക്യതജ്ഞതയും അറിയിക്കും.
ജലോത്സവ സംഘടന ഭാരവാഹികൾ, വിവിധ രാഷ്ട്രീയ-സാംസ്ക്കാരിക - സാമുഹിക - സന്നദ്ധ സംഘടന പ്രതിനിധികൾ ആശംസകൾ അറിയിക്കും.
നീരേറ്റുപുറം പമ്പ ബോട്ട് റേസ് ഫിനിഷിങ്ങ് പോയിൻ്റിൽ ഡോ.വർഗ്ഗീസ് മാത്യംവിൻ്റെ പുരയിടത്തിൽ ആണ് മാലിപ്പുര.
കുറുവിലങ്ങാട്ട് നിന്നും നിന്നും എത്തിച്ച 120ൽ അധികം വർഷം പഴക്കമുള്ള തടിക്ക് പ്രദേശവാസികളും തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷനും ചേർന്ന് പ്രൗഢ ഗംഭീരമായ വൻ വരവേൽപ് ആണ് നല്കിയത്.ജലോത്സവ പ്രേമികളായ പ്രദേശവാസികളുടെയും പ്രവാസികളുടെയും സാമ്പത്തീക സഹായത്തോടെയാണ് തലവടി ചുണ്ടൻ വള്ളം നിർമ്മിക്കുന്നത്.
ബ്രഹ്മശ്രീ പട്ടമന ആനന്ദൻ നമ്പൂതിരി,ഫാദർ ഏബ്രഹാം തോമസ് (രക്ഷാധികാരികൾ ), കെ.ആർ ഗോപകുമാർ (പ്രസിഡൻറ്), ജോമോൻ ചക്കാലയിൽ (ജനറൽ സെക്രട്ടറി), പി.ഡി.രമേശ് കുമാർ (ട്രഷറാർ) അജിത്ത് കുമാർ പിഷാരത്ത്, ജോജി ജെ വയലപ്പള്ളി, അരുൺ പുന്നശ്ശേരിൽ, തങ്കച്ചൻ മാലിയിൽ (വർക്കിങ്ങ് പ്രസിഡൻ്റ്) , അഡ്വ.സി.പി.സൈജേഷ് (ജനറൽ കൺവീനർ), ഡോ.ജോൺസൺ വി.ഇടിക്കുള (കൺവീനർ) ,ജെറി മാമ്മുട്ടിൽ , വിൽസൻ പൊയ്യാലുമാലിൽ, ബിനോയി മംഗലതാടിൽ , ഇ.ജി മധു ഇണ്ടംതുരുത്തിൽ, സുരേഷ് പി.ഡി( എക്സിക്യൂട്ടീവ് അംഗങ്ങൾ),ബൈജു കോതപുഴശ്ശേരിൽ, ഷിക്കു അമ്പ്രയിൽ, സജി മണക്ക് (എൻ.ആർ.ഐ കോ-ഓർഡിനേറ്റേഴ്സ് )എന്നിവരടങ്ങിയ താണ് തലവടി ചുണ്ടൻ വള്ള സമിതി.
0 Comments