കാവ് സംരക്ഷണത്തിന് ധനസഹായം;അപേക്ഷ ക്ഷണിച്ചു

കാവ് സംരക്ഷണത്തിന് ധനസഹായം;
അപേക്ഷ ക്ഷണിച്ചു

പ്രതീകാത്മക ചിത്രം


ആലപ്പുഴ: ജില്ലയിലെ കാവുകളുടെ സംരക്ഷണ, പരിപാലന പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് സംസ്ഥാന വനം -വന്യജീവി വകുപ്പ് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, ട്രസ്റ്റുകള്‍, ദേവസ്വം എന്നിവയുടെ ഉടമസ്ഥതയില്‍ വിസ്തൃതിയും ജൈവവൈവിധ്യവും കൂടുതലുള്ള കാവുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. 

 കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോറവും ആലപ്പുഴ കൊമ്മാടിയിലെ സാമൂഹ്യ വനവത്ക്കരണ വിഭാഗം ഓഫീസിലും വനം വകുപ്പിന്റെ വെബ്സൈറ്റിലും ലഭിക്കും. അപേക്ഷ ഫോറം പൂരിപ്പിച്ച്, കാവ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ കരം അടച്ച രസീതിന്റെ പകര്‍പ്പ്, കാവിന്റെ രണ്ട് ഫോട്ടോകള്‍, അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ്, കാവിന്റെ കൈവശാവകാശ/ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, കാവ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് എത്താനുള്ള റൂട്ട് മാപ്പ് എന്നിവ സഹിതം മേയ് 15ന് വൈകുന്നേരം അഞ്ചിനകം അപേക്ഷിക്കണം. 

 ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുന്‍ വര്‍ഷങ്ങളില്‍ സാമ്പത്തിക സഹായം ലഭിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിണ്ടതില്ല. ഫോണ്‍: 0477- 2246034

Post a Comment

0 Comments