രണ്ടര കിലോഗ്രാം ഭാരം വരുന്ന ഗർഭപാത്രമുഴ;അതിസങ്കീർണ ശസ്ത്രക്രിയ വിജയം

ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത് ഡോ.അനൂപ് കൃഷ്ണൻ 
സാഗര ആശുപത്രി      ഡോ.അനൂപ് കൃഷ്ണൻ




പുന്നപ്ര സാഗര സഹകരണ ആശുപത്രിയിൽ രണ്ടര കിലോഗ്രാം ഭാരം വരുന്ന ഗർഭപാത്രമുഴ ശസ്ത്രക്രിയ നടത്തി നീക്കം ചെയ്തു. ഫൈബ്രോയ്ഡ് എന്നറിയപ്പെടുന്ന പന്ത്രണ്ടിലധികം മുഴകളാണ് 37കാരിയായ രോഗിയുടെ ഗർഭപാത്രത്തിലുണ്ടായിരുന്നതെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ.അനൂപ് കൃഷ്ണൻ പറഞ്ഞു. വർഷങ്ങളായി ഇതേ അസുഖത്തിന് വേണ്ടി രണ്ടുസർജറികൾ നടത്തി മുഴകൾ നീക്കം ചെയ്തെങ്കിലും മുഴകൾ വീണ്ടും വളരുകയായിരുന്നു. രണ്ടു സിസേറിയന് കൂടി വിധേയയായിട്ടുള്ള ഈ രോഗിയുടെ അഞ്ചാമത്തെ ശസ്ത്രക്രിയയാണ് ഇപ്പോൾ നടന്നത്. കുടൽമാലകളുടെ ഒട്ടിപ്പിടത്തം മൂലം ഗർഭപാത്രം നീക്കം ചെയ്യാനുള്ള സങ്കീർണ്ണമായ ശസ്ത്രക്രിയയ്ക്ക് നാലുമണിക്കൂറോളം സമയം അവശ്യമായിവന്നു. ഗൈനക്കോളജിസ്റ്റ് ഡോ.പല്ലവി, അനസ്തേഷ്യോളജിസ്റ്റ് ഡോ.ദീപ, ടെക്നീഷ്യൻമാരായ അനീഷ്, രഞ്ജിനി, മീനാക്ഷി, സ്റ്റാഫ് നഴ്സുമാരായ അഞ്ജു, നീതു എന്നിവരും സർജറി ടീമിലുണ്ടായിരുന്നു.