തൃപ്പൂണിത്തുറ തിരിച്ചുപിടിക്കാൻ രമേഷ് പിഷാരടിയെ രംഗത്തിറക്കിയേക്കും
തൃപ്പൂണിത്തുറ തിരിച്ചുപിടിക്കാൻ നടനും സംവിധായകനുമായ രമേഷ് പിഷാരടിയെ കോൺഗ്രസ് രംഗത്തിറക്കിയേക്കുമെന്ന് സൂചന.വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ജയസാധ്യത മുൻ നിർത്തി കൂടുതൽ പൊതുസമ്മതരെ മത്സരത്തിനിറക്കി ജയം നേടാനുള്ള ശ്രമത്തിലാണ് മുന്നണികൾ.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എക്സൈസ് മന്ത്രിയായിരുന്ന കെ ബാബുവിനെതിരെ എം സ്വരാജാണ് വിജയിച്ചത്.4000-ൽ പരം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ബാബുവിൽ നിന്നും സ്വരാജ് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. 1991ൽ കെ ബാബു കോൺഗ്രസ് സ്ഥാനാർഥിയായി എത്തിയതുമുതൽ 2016ലെ തെരഞ്ഞെടുപ്പ് വരെ മണ്ഡലം ബാബുവിനൊപ്പം നിൽക്കുകയായിരുന്നു തൃപ്പൂണിത്തുറ മണ്ഡലം.
എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് ഒരു പാട് പേർ ചോദിക്കുന്നുണ്ടെന്നും സ്ഥാനാർഥിയാകാനില്ലെന്നുമാണ് രമേഷ് പിഷാരടി പറഞ്ഞത്.
0 Comments