'കാലം' മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

കലാലയ രാഷ്ട്രീയവും സൗഹൃദവും പ്രണയവും നിറഞ്ഞ മ്യൂസിക്കൽ ആൽബം ആലപ്പുഴ എസ്.ഡി കോളേജിലെ പൂർവ്വ വിദ്യാർത്ഥികളും വിദ്യാർത്ഥികളും അരങ്ങിലും അണിയറയിലും പ്രവർത്തിച്ച 'കാല'മെന്ന മ്യൂസിക്കൽ ആൽബം യൂട്യൂബിൽ തരംഗമാകുന്നു. കലാലയ രാഷ്ട്രീയവും സൗഹൃദവും പ്രണയവും പശ്ചാത്തലമായ ഈ മ്യൂസിക്കൽ ആൽബം പൂർവ്വ വിദ്യാർത്ഥിയായ ആദിൽ മാത്യുവാണ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മാഹീർ അമീൻ.പൂർണ്ണമായും എസ്.ഡി കോളേജിൻറെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് നിഥിൻ രാജ് , മ്യൂസിക് പ്രോഗ്രാമിംഗ് സാബിർ, റെക്കോർഡിംഗ് ദീപക്ക് എസ് ആർ, ഛായാഗ്രഹണം അജിത്ത് എ അശോക്, എഡിറ്റിംഗ് ജോബിൻസ് സെബാസ്റ്റ്യൻ, ഷോ റീൽസ് പ്രൊഡക്ഷൻസാണ് നിർമാണം


Post a Comment

0 Comments