ആലപ്പുഴ എസ് ഡി കോളേജിലെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായിട്ടുള്ള ഇംഗ്ലീഷ് വിഭാഗം ഗവേഷണ കേന്ദ്രം ഉദ്ഘാടനം

വിദ്യാർത്ഥികൾ പുതിയ വിഷയങ്ങൾ കണ്ടെത്തി ഗവേഷണം നടത്തണം - കെ ജയകുമാർ                             
ആലപ്പുഴ: വിദ്യാർത്ഥികൾ പുതിയ വിഷയങ്ങൾ കണ്ടെത്തി ഗവേഷണങ്ങൾക്ക് തയ്യാറാകണമെന്ന് മുൻ ചീഫ് സെക്രട്ടറിയും ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ എ ജി ) ഡയറക്ടർ കെ ജയകുമാർ പറഞ്ഞു. ആലപ്പുഴ എസ് ഡി കോളേജിലെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായിട്ടുള്ള ഇംഗ്ലീഷ് വിഭാഗം ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം വീഡിയോ കോൺഫ്രൻസിലൂടെ നിർവഹിയ്ക്കുകയായിരുന്നു കെ ജയകുമാർ . ഗവേഷണത്തിനൊടൊപ്പം വിവർത്തനത്തിൽ പഠനം നടത്താവുന്നതാണ് . ഗവേഷണങ്ങൾ വിദ്യാർത്ഥികളുടെ സിലബസിനെ സഹായിക്കുന്നതായിരിയ്ക്കണമെന്നും ജയകുമാർ പറഞ്ഞു. യോഗത്തിൽ എസ് ഡി വി മാനേജിംഗ് കമ്മറ്റി പ്രസിഡന്റ് ആർ കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു ഗവേഷണ കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് ആർ കൃഷണൻ തിരിതെളിയിച്ചു. 

എസ് ഡി കോളജ് പ്രിൻസിപ്പാൾ എൻ സരസ്വതി അന്തർജനം , ഇംഗ്ലീഷ് വിഭാഗം മേധാവിയും വൈസ് പ്രിൻസിപ്പളുമായ പ്രൊഫസ്സർ ഇ കൃഷ്ണൻ നമ്പുതിരി, മുൻ പ്രിൻസിപ്പാൾ ഡോക്ടർ എസ് കൃഷ്ണകുമാർ , കേരളാ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഡോക്ടർ എസ് അജയകുമാർ ,എസ് ഡി കോളജ് പ്ലാറ്റിനം ജൂബിലി കൺവീനർ ഡോക്ടർ ജി നാഗേന്ദ്ര പ്രഭു . പ്രൊഫസർ നാരായണൻ നമ്പുതിരി, ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സർ ആർ കാർത്തിക എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ വെച്ച് എസ് ഡി കോളേജും പബ്ലിക്ക് റിലേഷൻസ് കൗൺസിൽ ഓഫ് ഇൻഡ്യയും തമ്മിലുള്ള ധാരണാ പത്രം കൈമാറി. ചടങ്ങിൽ ബി എ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വി എസ് സരസ്വതി വർമ്മയെ ആദരിച്ചു.