'പള്ളിമണി' സിനിമയുടെ സെറ്റിൽ സീരിയൽ ഷൂട്ടിംഗ് നടത്തി

നീതീ തേടി ഏതറ്റം വരെയും പോകുമെന്ന് സംവിധായകൻ അനിൽ കുമ്പുഴ
സംവിധായകൻ അനിൽ കുമ്പുഴ ഷൂട്ടിംഗ് സെറ്റിൽ

ആർട്ട് ഡയറക്ടർ അനിൽ കുമ്പുഴ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പള്ളിമണി.പള്ളിമണി ഷൂട്ട് ചെയ്യുന്നതിനായി അരക്കോടി രൂപ ചെലവഴിച്ചാണ് ചിത്രാഞ്ജലിയില്‍ സെറ്റ് നിര്‍മ്മിച്ചത്. ചിത്രീകരണം തുടങ്ങിയതുമുതല്‍ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു സിനിമയ്ക്കായി ഒരുക്കിയ പള്ളി.ഈ പള്ളിയാണ് ഒരു സ്വകാര്യ ചാനലിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിലെ സീനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ ചിത്രത്തിന്റെ സംവിധായകന്‍ അനില്‍ കുമ്പഴ പ്രതികരിച്ചിരിക്കുകയാണ്.ഒരുപാട് കലാകാരന്മാരുടെ ദിവസങ്ങളുടെ അദ്ധ്വാനമാണ് ഈ ചിത്രത്തിന്റെ സെറ്റ്. ശ്വേതമേനോൻ ഉൾപ്പടെയുള്ള മുൻനിര താരങ്ങളും സിനിമയിൽ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള ഒരുപാട് കലാകാരന്മാരുമാണ് സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്നത്. ഷൂട്ടിംഗ് പൂർത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നതിനിടയിലാണ് ഈ സംഭവം നടക്കുന്നത്.നീതീ തേടി ഏതറ്റം വരെയും പോകുമെന്ന് സംവിധായകൻ അനിൽ കുമ്പുഴ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു


Post a Comment

0 Comments