കൊട്ടിക്കലാശം പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
കേരളത്തില്‍ പരസ്യ പ്രചാരണങ്ങൾക്ക് നാളെ വരെ, മൂന്ന് മുന്നണികളും ജയ പ്രതീക്ഷയില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ജനങ്ങളെ ആവേശം കൊള്ളിച്ച തെരഞ്ഞെടുപ്പ്. സിപിഎമ്മും വിട്ടുകൊടുക്കാതെ പ്രചരണം കൊഴുപ്പിച്ചു. മൂന്ന് മുന്നണികളും വിജയ പ്രതീക്ഷയില്‍.
50 സീറ്റില്‍ രണ്ടു കൂട്ടരും ജയം ഉറപ്പിക്കുന്നു. മറ്റിടങ്ങളില്‍ ഇഞ്ചോടിഞ്ഞ് പോരാട്ടം. കേവല ഭൂരിപക്ഷമായ 71 സീറ്റ് മറികടക്കാനുള്ള കരുത്ത് ഉണ്ടാകുമെന്ന് രണ്ട് പേരും പറയുമ്ബോള്‍ തൂക്കു നിയമസഭയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണ് ബിജെപിയുടെ പ്ലാന്‍. 35വരെ വരെയാണ് പ്രതീക്ഷ .സാമുദായിക സമവാക്യങ്ങള്‍ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. വികസനം ചര്‍ച്ചയാക്കി ഭരണ തുടര്‍ച്ചയാണ് സിപിഎം ക്യാമ്പ് പദ്ധതി ഇടുന്നത്.
50 വീതം മണ്ഡലങ്ങളില്‍ ഉറച്ച പ്രതീക്ഷ ഇരുമുന്നണികളും പുലര്‍ത്തുമ്പോൾ ബാക്കി 40 മണ്ഡലങ്ങളിലെ വിധി നിര്‍ണായകമാകും. ബിജെപി പിടിക്കുന്ന വോട്ടിൽ സ്ഥിഗതികൾ മാറിമറിയുന്ന മണ്ഡലങ്ങൾ ഇടതിനും വലതിനും കാര്യങ്ങൾ കണക്കുകൂട്ടലിന് അപ്പുറത്താണ്.ഇതിൽ മണ്ഡലങ്ങളിലെ അടിയൊഴുക്കുകൾ നിർണായകമാണ് . അതുകൊണ്ട് തന്നെ മിക്കയിടത്തും ത്രികോണമത്സരമാണ് നടക്കുന്നത്.
Read Also...
0 Comments