വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗ്ഗത്തിലാണെന്നേ പറയാനുള്ളൂ- ജി.സുകുമാരൻ നായർ

മുഖ്യമന്ത്രിക്ക് മറുപടിയുമായി എൻ.എസ്.എസ്

ഇപ്പോഴത്തെ സംസ്ഥാനഗവണ്മെന്റിനോട് പ്രധാനമായി എൻ.എസ്.എസ്. ആവ ശ്യപ്പെട്ടത് ആകെ മൂന്നു കാര്യങ്ങളാണ് ഒന്ന്, ശബരിമലയിലെ യുവതീപ്രവശനം സംബന്ധിച്ച് വിശ്വാസികൾക്ക് അനുകൂലമായ നിലപാട് എടുക്കണം.
രണ്ട്, ഭരണഘടനാ ഭേദഗതിയിലൂടെ കേന്ദ്രഗവണ്മെന്റ് നടപ്പാക്കിയ 10% സാമ്പ ത്തികസംവരണം കേരളത്തിലും നടപ്പാക്കണം.

മൂന്ന്, സാമൂഹ്യപരിഷ്കർത്താവും സമുദായാചാര്യനുമായ ശ്രീ മന്നത്തു പത്മനാ ഭന്റെ ജന്മദിനം കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് പൊതുഅവധിയായി പ്രഖ്യാപിച്ചത്, നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് സ് ആക്ടിന്റെ പരിധിയിൽകൂടി ഉൾപ്പെടുത്തണം. ഈ മൂന്ന് കാര്യങ്ങൾ സംബന്ധിച്ചാണ് എൻ.എസ്.എസ് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. അതിൽ, ശബരിമലയിലെ യുവതീപ്രവേശനവിഷയം ഇപ്പോഴും എവിടെ നില്ക്കുന്നു എന്ന് ജനങ്ങൾക്കറിയാം.10 ശതമാനം സാമ്പത്തികസംവരണം ഇന്ത്യൻ ഭരണഘടനാ ഭേദഗതി പ്രകാരം 2019 ജനുവരി ആദ്യമാണ് നിലവിൽ വന്നത്. അത് കേരളത്തിൽ നടപ്പാക്കുന്നതിനുള്ള കമ്മീഷന്റെ റിപ്പോർട്ട് ഒരുവർഷത്തിനു ശേഷം 3.1.2020-ലാണ് സംസ്ഥാനസർക്കാർ അംഗീ കരിച്ചത്. ആയതിന്റെ അടിസ്ഥാനത്തിൽ സംവരണത്തിനുള്ള മാനദണ്ഡങ്ങളും വ്യവ സ്ഥകളും ഉൾപ്പെടുത്തി 12.02.2020-ൽ ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ പിന്നെയും എട്ടുമാസം കഴിഞ്ഞാണ് കേരള സ്റ്റേറ്റ് ആന്റ് സബോർഡിനേറ്റ് സർവീസ് റൂളിൽ ഭേദ ഗതി വരുത്തി 23.10.2020-ൽ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില ന്നവർക്കുള്ള 10% സംവരണം നടപ്പാക്കിക്കൊണ്ട് ഉത്തരവായത്. 10 % സാമ്പത്തികസംവ രണം സംസ്ഥാനത്ത് നടപ്പാക്കി എന്ന് സർക്കാർ ഘോരഘോരം അവകാശപ്പെടുമ്പോഴും, മുന്നാക്കസമുദായ പട്ടിക നാളിതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്തതിനാൽ സാമ്പത്തിക സംവരണത്തിന്റെ പ്രയോജനം മുന്നാക്ക വിഭാഗത്തിന് ഇന്നേവരെ ലഭിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.മന്നം ജയന്തിദിനമായ ജനുവരി 2 നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് സ് ആക്ടിന്റെ പരിധിയിൽ കൂടി ഉൾപ്പെടുന്ന അവധിദിനമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാനസർക്കാരിന് പല തവണ നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും വൈകാരികമായ ഈ വിഷയത്തെ നിസ്സാരമായി കണ്ട് എൻ.എസ്.എസ്സിന്റെ ആവശ്യം സർക്കാർ നിരസിക്കു കയാണുണ്ടായത്.
ഈ മൂന്ന് ആവശ്യങ്ങളിലും എന്ത് രാഷ്ട്രീയമാണുള്ളത് എന്ന് ഇതിനെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി എൻ.എസ്.എസ്സിനെ വിമർശിക്കുന്നവർ വ്യക്തമാക്കട്ടെ.ഇതിലൊന്നും പൊതുസമൂഹത്തിന് സംശയത്തിനിടയില്ല. സർക്കാരിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചോ മറ്റു വിവാദങ്ങളെ സംബന്ധിച്ചോ എൻ.എസ്.എസ്. ഒരിക്കലും പ്രതികരിച്ചിട്ടില്ല. രാഷ്ട്രീയമായി എൻ.എസ്.എസ്. ഇപ്പോഴും സമദൂരത്തിൽതന്നെയാണ്. എൻ.എസ്.എസ്സിനെയോ അതിന്റെ നേതൃത്വത്തിനെയോ ഇക്കാരണങ്ങൾ പറഞ്ഞ് വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢസ്വർഗ്ഗത്തിലാണെന്നേ പറയാനുള്ളൂവെന്നും ജി.സുകുമാരൻ നായർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.



Post a Comment

0 Comments