അമിത് ഷാ കേരളത്തിൽ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിൽ, ഇന്ന് നാല് തെരഞ്ഞെടുപ്പ് പരിപാടികളിലെത്തും

കൊച്ചി:എന്‍ഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തി.ഇന്നലെ രാത്രി പ്രത്യേക വിമാനത്തിലാണ് അമിത് ഷാ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയത്.തൃപ്പൂണിത്തുറയിലെ റോഡ് ഷോയോട് കൂടിയാണ് അമിത്ഷായുടെ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ആരംഭിക്കുന്നത്.
തുടർന്ന്  കാഞ്ഞിരപ്പള്ളിയിലെത്തുന്ന അദ്ദേഹം പരിപാടിക്ക് ശേഷം പുറ്റിങ്ങല്‍ ദേവീക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തിൽ സംസാരിക്കും. മലമ്പുഴ മണ്ഡലത്തിൽ കഞ്ചിക്കോട് മുതല്‍ സത്രപ്പടിവരെ റോഡ് ഷോയിൽ പങ്കെടുത്ത ശേഷം വൈകിട്ട് 5.45ന് അമിത്ഷാ കോയമ്പത്തൂരിലേക്ക് പോകും.



Post a Comment

0 Comments