എന്തിനും ഗവൺമെന്റിനെ ഉപയോഗിക്കാമെന്ന സ്ഥിതിയായി -ഉമ്മൻ ചാണ്ടി
അമ്പലപ്പുഴ: ഇടതുപക്ഷത്തിന്റെ അഞ്ചു കൊല്ലത്തെ ഭരണം കൊണ്ട് പാർട്ടിക്കാർക്ക് എന്തും ചെയ്യാമെന്ന അവസ്ഥയുണ്ടാക്കിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.എന്തിനും ഗവൺമെന്റിനെ ഉപയോഗിക്കാമെന്ന സ്ഥിതിയായി. യു.ഡി.എഫ് സ്ഥാനാർഥി എം.ലിജുവിന്റെ തെരെഞ്ഞെടുപ്പ് പ്രചരണാർഥം പുന്നപ്രയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. കൃപേക്ഷിന്റെയും സുജിത്തിന്റെയും കൊലപാതകത്തിലെ പ്രതികളെ രക്ഷിക്കാൻ ഖജനാവിൽ നിന്ന് കോടികളാണ് സർക്കാർ ചെലവഴിച്ചത്. പിൻവാതിൽ നിയമനമടക്കം എടുത്താൽ നീണ്ട ചാർജ് ഷീറ്റാണ് ഈ സർക്കാരിനെതിരെ ഉള്ളത്. വികസന പ്രവർത്തനങ്ങളിൽ തീരദേശത്തെ പൂർണ്ണമായും വിസ്മരിച്ചു.
ഓഖിയുടെ സഹായത്തിനായി പാവപ്പെട്ട മൽസ്യ തൊഴിലാളികൾ ഇപ്പോഴും ഓഫിസ് കയറിയിറങ്ങുകയാണ്. യുഡിഎഫിന്റെ പ്രകടനപത്രിക ജനങ്ങളുടെ പത്രികയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. കമാൽ എം. മാക്കിയിൽ അധ്യക്ഷത വഹിച്ചു. എം.ജെ.ജോബ്, എ.എ.ഷുക്കൂർ, എ.എ. റസാഖ്, ജി. മുകുന്ദൻ പിള്ള , നജ്മൽ ബാബു, തോമസ് ചുള്ളിക്കൽ, നെടുമുടി ഹരികുമാർ , എ.എം. റസാഖ്, അഡ്വ. സനൽകുമാർ, പി.നാരായണൻ കുട്ടി. , എൻ.ശിവദാസ് തുടങ്ങിയവർ പ്രസംഗിച്ചു
0 Comments