വാഹന ഇൻഷുറൻസ് പോളിസി വാങ്ങുമ്പോഴും പുതുക്കുമ്പോഴും ശ്രദ്ധിക്കേണ്ടവ
വാഹനങ്ങൾ നമ്മുടെ എല്ലാവരുടെയും ജീവിതത്തിന്റെ ഭാഗമാണ്.എല്ലാ വാഹനങ്ങൾക്കും ഇന്ഷുറൻസ് ആവശ്യമാണ്. ഇന്ഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പുതിയ മോട്ടോർ വാഹന നിയമപ്രകാരം വൻ പിഴ ഈടാക്കുനുള്ള വ്യവസ്ഥയുണ്ട്.ദിനംപ്രതി അനവധി അപകടങ്ങളാണ് നിരത്തിൽ സംഭവിക്കുന്നത്.എത്ര നന്നായി വാഹനങ്ങൾ ഓടിക്കുന്ന ആളായാലും മറ്റൊരാളുടെ അശ്രദ്ധകൊണ്ട് അപകടം സംഭവിച്ചേക്കാം. അതുകൊണ്ടുതന്നെ വാഹനം ഉപയോഗിക്കുന്നവർ മതിയായ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കേണ്ടതാണ്. ഇൻഷുറൻസ് സംബന്ധിച്ച ചില കാര്യങ്ങൾ ശ്രദ്ധിക്കാം
1. ഔൺ ഡാമേജ് ( ഇത് നമ്മുടെ വാഹനത്തിൻറെ പരരക്ഷക്കായി എടുക്കുന്നതാണ്
2. തേഡ് പാർട്ടി (ഇത് നമ്മുടെ വാഹനം മൂലം മറ്റൊരാൾക്ക് ജീവനോ സ്വത്തിനോ അപകടമുണ്ടായാൽ പരിരക്ഷ ലഭിക്കുന്നതിനുവേണ്ടിയാണ്)
3. പേഴ്സണൽ ആക്സിഡൻറ് ഇൻഷുറൻസ് ഫോർ ഡ്രൈവർ ഓണർ (ഇത് വാഹനം ഓടിക്കുന്ന ആൾക്ക് അപകടം സംഭവിക്കുകയാണെങ്കിൽ 15 ലക്ഷം രൂപയുടെ യുടെ പരിരക്ഷ ലഭിക്കുന്നു. ) 275+ GST ഒരു വർഷത്തേക്ക്
വാഹനം നിരത്തിലിറക്കണമെങ്കിൽ തേഡ് പാർട്ടി ഇൻഷുറൻസെങ്കിലും വേണം. പക്ഷേ ടൂവീലറിൽ സെയിൽസ്, മാർക്കറ്റിംഗ് മേഖലയിൽ ജോലി ചെയ്യുന്നവരും ടൂവീലർ സ്ഥിരമായി ഉപയോഗിക്കുന്നവരും മൂന്നാമത്തെ പോളിസിയും എടുക്കുന്നത് വളരെ നന്നായിരിക്കും.
ഇതുകൂടാതെ ദിവസം ഒരു രൂപ ചിലവിൽ കിട്ടുന്ന മറ്റു രണ്ടു ഇൻഷുറൻസുകൾ കൂടിയുണ്ട്
1.PMSBY- വർഷം 12 രൂപയ്ക്ക് ആക്സിഡൻറ് ഡെത്ത്, ഡിസബിലിറ്റി പരിരക്ഷ ലഭിക്കുന്നു
2.PMJJBY-വർഷം 333 രൂപയ്ക്ക് രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും
ഈ രണ്ടു പദ്ധതികളും നിങ്ങൾക്ക് അക്കൗണ്ട് ഉള്ള ബാങ്കിൽ രണ്ട് ആപ്ലിക്കേഷൻ ഫോമുകൾ പൂരിപ്പിച്ചു കൊടുത്തു കഴിഞ്ഞാൽ എല്ലാ വർഷവും കൃത്യമായ ബാലൻസുണ്ടെങ്കിൽ അക്കൗണ്ടിൽ നിന്നും ക്യാഷ് എടുത്ത് തനിയെ പുതുക്കപ്പെടുന്നതാണ്
NB: അഞ്ചുവർഷം ഒരുമിച്ച് ഇൻഷുറൻസ് അടച്ചിട്ടുള്ള ഉള്ള വാഹനം ഉപയോഗിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക. മിക്കവാറും ഇവയ്ക്ക് പോളിസി പ്രകാരം ഒരു വർഷം മാത്രമാണ് ഫുൾ കവറേജ് ലഭിക്കുന്നത്( അതായത് തുടക്കത്തിൽ പറഞ്ഞ മൂന്ന് ഇൻഷുറൻസ് പോളിസികളും )അതിനുശേഷം പിന്നീടുള്ള നാലു വർഷവും തേഡ് പാർട്ടി മാത്രമേ ലഭിക്കുകയുള്ളൂ. അതുകൊണ്ട് ഒരു വർഷം കഴിഞ്ഞ് പേഴ്സണൽ ആക്സിഡൻറ് ഡ്രൈവർ ഓണർ പോളിസി 275+GST അടച്ച് പുതുക്കി വാങ്ങേണ്ടതാണ്. നമുക്ക് ഒന്നോ അതിലധികമോ വാഹനങ്ങൾ ഉണ്ടെങ്കിലും ഈ പോളിസി ഒന്ന് മതിയാകും
തയ്യാറാക്കിയത്
ജയരാജ് ചന്ദ്രൻ
ഇൻഷുറൻസ് കൺസൽട്ടന്റ് &ഐ ആർ ഡി എ രജിസ്റ്റേർഡ് ഏജന്റ്
0 Comments