മലക്കപ്പാറ ജംഗിൾ സഫാരി മാർച്ച് മുതൽ....

മലക്കപ്പാറ ജംഗിൾ സഫാരി മാർച്ച് മുതൽ. തുമ്പൂർമുഴിയിൽ ടൂറിസം ട്രെയ്നിങ് സെൻറർ ആരംഭിക്കും

മലക്കപ്പാറ ഫയൽ ചിത്രം
                


            കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുമ്പൂർമുഴിയിലെ മലക്കപ്പാറ ജംഗിൾ സവാരി മാർച്ച് മാസം മുതൽ ആരംഭിക്കാൻ തീരുമാനമായി,
ചാലക്കുടി റസ്റ്റ് ഹൗസിൽ ചേർന്ന തുമ്പൂർമുഴി ഡി.എം.സിയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
കൂടാതെ ജില്ല ടൂറിസം വകുപ്പിന്റെ കീഴിലുള്ള തുമ്പൂർമുഴി ഉദ്യാനത്തിൽ ടൂറിസം ട്രെയിനിങ് സെൻറർ ആരംഭിക്കാൻ തീരുമാനിച്ചു.ഇവിടുത്തെ കെട്ടിടവും മറ്റും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ടൂറിസം മേഖലയിലെ ഹ്രസ്വകാല കോഴ്സുകളാവും ആരംഭിക്കുകയെന്ന് ചെയർമാൻ ബി.ഡി.ദേവസി എം.എൽ.എ അറിയിച്ചു.
                 ഉദ്യാനത്തിലെ ഓപ്പൺ എയർ സ്റ്റേജിൽ പ്രദേശത്തെ കലാകാരന്മാർക്ക് കലാപ്രകടനങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകും. നാടൻ കലാരൂപങ്ങൾ, ക്ളാസിക്കൽ കലകൾ, സംഗീതാവിഷ്കാരം തുടങ്ങിയവയാണ് പ്രധാനമായും ഉൾപ്പെടുത്തുക. തുടക്കമെന്ന നിലയിൽ എല്ലാ ശനിയാഴ്ചയും വൈകിട്ടായിരിക്കും അവതരിപ്പിക്കുക ശേഷം എല്ലാ ദിവസവും വൈകിട്ട് അവതരിപ്പിക്കാനുള്ള അവസരമൊരുക്കും ഇത് വിനോദ സഞ്ചാര കേന്ദ്രത്തിലെ സന്ദർശകരെ ആകർഷിക്കുന്ന രീതിയിലാവും സംവിധാനം ചെയ്യുക. 





Post a Comment

0 Comments