നടൻ കുണ്ടറ ജോണി അന്തരിച്ചു

നടൻ കുണ്ടറ ജോണി അന്തരിച്ചു നടൻ കുണ്ടറ ജോണി (71)അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം മലയാളികൾക്ക് പ്രിയങ്കരനായിരുന്നു.1979ൽ പുറത്തിറങ്ങിയ ‘നിത്യവസന്തം’ ആണ് ആദ്യ ചിത്രം. ‘മേപ്പടിയാനാ'ണ് അവസാനമായി അഭിനയിച്ച ചിത്രം. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ