സ്വതന്ത്ര മാധ്യമ പ്രവർത്തനം നിർഭയമായി നിർവ്വഹിക്കാനുള്ള സാഹചര്യം കേരളത്തിൽ ഉണ്ടാകണം : കെ എം ജെ എ സംസ്ഥാന പ്രസിഡന്റ്‌ ജി ശങ്കർ

സ്വതന്ത്ര മാധ്യമ പ്രവർത്തനം  നിർഭയമായി  നിർവ്വഹിക്കാനുള്ള  സാഹചര്യം കേരളത്തിൽ ഉണ്ടാകണം : കെ എം ജെ എ സംസ്ഥാന പ്രസിഡന്റ്‌  ജി ശങ്കർ
കൊല്ലം പുനലൂർ :    സ്വതന്ത്ര മാധ്യമ പ്രവർത്തനം  നിർഭയമായി  നിർവ്വഹിക്കാനുള്ള  സാഹചര്യം കേരളത്തിൽ ഉണ്ടാകണമെന്ന്  കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌  ജി ശങ്കർ. കേരളത്തിൽ വ്യാപകമായി  മാധ്യമ പ്രവർത്തകർക്ക്  നേരെ നടക്കുന്ന അക്രമങ്ങളെ അപലപിച്ചു  കൊണ്ട് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂരിൽ  നടത്തിയ  മാധ്യമ പ്രവർത്തകരുടെ   പ്രതിഷേധ  സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന കമ്മിറ്റി അംഗം വി എസ്‌ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മോഹൻ പൂവറ്റൂർ, ജില്ലാ വൈസ് പ്രസിഡന്റ്‌ കടക്കൽ ഷാനവാസ്‌,സ്വപ്ന ജയൻസ്, അനിൽ പന്തപ്ലാവ്, മനോജ്‌ വന്മല. ഷിബു വിസ്മയ തുടങ്ങിയവർ സംസാരിച്ചു,
 ബിനു ജനം ടീവി, ജോയ് പാസ്റ്റൻ, എരൂർ സുനിൽ, സുനിൽ മുദ്ര, രാജേഷ് ഹരിശ്രീ, സജിത മണിയാർ തുടങ്ങിയവർ പ്രകടത്തിനു നേതൃത്വം നൽകി