ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ നൃത്തം പങ്കുവെച്ച് ആരോഗ്യ മന്ത്രി വീണാജോർജ്ജ്
8/15/2022
ആരോഗ്യവകുപ്പിലെ ഡോക്ടർമാരുടെ നൃത്തം പങ്കുവെച്ച് ആരോഗ്യ മന്ത്രി വീണാജോർജ്ജ്
വയനാട് നല്ലൂർനാട് സർക്കാർ ട്രൈബൽ ആശുപത്രിയിലെ സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യുവും മെഡിക്കൽ ഓഫീസർ ഡോ. സഫീജ് അലിയും 'പാലാപ്പള്ളി തിരുപ്പള്ളി...' എന്ന പാട്ടിന് നൃത്തം ചെയ്യുന്ന വീഡിയോ ആണ് മന്ത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചത്.
ട്രൈബൽ ജന വിഭാഗങ്ങൾക്ക് ഉൾപ്പെടെ ഏറെ ആശ്വാസമാണ് നല്ലൂർനാട് കാൻസർ ചികിത്സാ കേന്ദ്രം. സംസ്ഥാനത്ത് തന്നെ ഏറ്റവും നന്നായി ഒ. പി. കീമോതെറാപ്പി നൽകുന്ന ആശുപത്രികളിൽ ഒന്നാണിത്. ഏതാനും മാസങ്ങൾക്കു മുമ്പ് ആശുപത്രി സന്ദർശിച്ച് കാര്യങ്ങൾ നേരിട്ട് വിലയിരുത്തിയിരുന്നു. ഈ മാസം തന്നെ ഇവിടെ കിടത്തി ചികിത്സ ആരംഭിക്കും. ആയിരക്കണക്കിന് രോഗികൾക്ക് മികച്ച സേവനമാണ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള ടീം നൽകുന്നതെന്നും ഇരുവരും മികച്ച ഡോക്ടർമാരും മികച്ച ഡാൻസർമാരുമാണെന്നും മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെടുന്നു.