ഗായകൻ കൊല്ലം ശരത്ത് ഗാനമേളയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു
ഗായിക എസ്.ജാനകിയുടെ ശബ്ദം വേദികളില്‍ അനുകരിച്ച് പാട്ടുപാടി ശ്രദ്ധേയനായ ഗായകന്‍ കൊല്ലം ശരത്ത് അന്തരിച്ചു.52 വയസായിരുന്നു.കോട്ടയത്ത് വിവാഹച്ചടങ്ങില്‍ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.തിരുവനന്തപുരം സരിഗ ഗാനമേള സംഘത്തിലെ അംഗമായിരുന്നു.പ്രശസ്ത ഗായിക എസ്.ജാനകിയുടെ ശബ്ദം ഭംഗിയായി അനുകരിച്ച് ഗാനമാലപിച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധി അഭിനന്ദനങ്ങള്‍ നേടിയിട്ടുണ്ട്
വാർത്തകൾ വാട്ട്സ്ആപ്പിൽ ബ്രോഡ്കാസ്റ്റ് മെസേജായി ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത ശേഷം
BM എന്ന് ടൈപ്പ് ചെയ്ത് അയക്കുക
0 Comments