കൃഷിക്കാരന്റെ മനസ്സ് നിറയണം കണ്ണ് നിറയരുത് - മന്ത്രി പി.പ്രസാദ്

പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമന്റെ വീട് മന്ത്രി സന്ദര്‍ശിച്ചു മണ്ണില്‍ പണിയെടുക്കുന്ന കൃഷിക്കാരന്റെ മനസ്സ് നിറയണമെന്നും കണ്ണ് നിറയരുതെന്നും കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു. പാരമ്പര്യ നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ രാമന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷക പാക്കേജുകള്‍, വിപണികള്‍, വിളകള്‍ക്കുള്ള താങ്ങുവില തുടങ്ങിയ നിരവധി കര്‍ഷക സഹായ പദ്ധതികള്‍ ഈ ലക്ഷ്യം വെച്ചാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. ജപ്തി നടപടികള്‍ പോലുള്ള നടപടികള്‍ പുനപരിശോധിക്കും. കര്‍ഷകരെ സഹായിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണന. 

 കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില ലഭ്യമാക്കാനുള്ള എല്ലാ സാഹചര്യവും ഒരുക്കും. ചെറുവയല്‍ രാമനെ പോലുള്ള കര്‍ഷകര്‍ കേരളത്തിലെ കാര്‍ഷിക മേഖലയുടെ ഊര്‍ജ്ജമാണെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ബേബി, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപ്, ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.


Post a Comment

0 Comments