വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി

വെന്റിലേറ്ററിൽ നിന്നും മാറ്റി , സ്വന്തമായി ശ്വാസമെടുക്കാൻ കഴിയുന്നുണ്ട് കോട്ടയം: പാമ്പുകടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായതായി മെഡിക്കൽ ബുള്ളറ്റിൻ.വെന്റിലേറ്ററിൽ നിന്നും മാറ്റി,സ്വന്തമായി ശ്വാസമെടുക്കാൻ കഴിയുന്നുണ്ട്.ഡോക്ടേഴ്സിനോടും ആരോഗ്യ പ്രവർത്തകരോടും അദ്ദേഹം സംസാരിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു. ചില രോഗികൾക്കെങ്കിലും വെന്റിലേറ്റർ വീണ്ടും ആവശ്യമായി വരുന്നതിനാൽ 48 മണിക്കൂർ ഐ .സി.യു വിൽ നിരീക്ഷിക്കാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു.


Post a Comment

0 Comments