വാവ സുരേഷ് ആശുപത്രി വിട്ടു

വാവ സുരേഷ് ആശുപത്രി വിട്ടു
Vava Suresh



കോട്ടയം:പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വാവ സുരേഷിനെ ഡിസ്ചാർജ് ചെയ്തു.ഇത് തന്റെ രണ്ടാം ജന്മം ആണെന്നും  കൃത്യ സമയത്ത്  ചികിത്സ കിട്ടിയതുകൊണ്ടാണിത് സാധ്യമായതെന്നും വാവ സുരേഷ് പറഞ്ഞു. ഡോക്ടമാർക്കും മന്ത്രി വി.എൻ.വാസവൻ അടക്കമുള്ളവർക്കും വാവ സുരേഷ് നന്ദി പറഞ്ഞു. ആരോഗ്യനിലമെച്ചപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജീവൻരക്ഷാ മരുന്നുകൾ എല്ലാം നിർത്തിയിരുന്നു.മുറിവുണങ്ങുന്നതിനുള്ള മരുന്നുകളാണ് തുടരുന്നത്. കഴിഞ്ഞ ആഴ്ചയാണ് പാമ്പുകടിച്ചതിനെ തുടർന്ന് അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.


Post a Comment

0 Comments