ധീരജവാന്‍ വസന്തകുമാറിന്റെ സ്മരണക്കായി സാംസ്‌കാരിക നിലയത്തിന് ശിലയിട്ടു

ധീരജവാന്‍ വസന്തകുമാറിന്റെ സ്മരണക്കായി ജില്ലാ പഞ്ചായത്തിന്റെ സാംസ്‌കാരിക നിലയത്തിന് ശിലയിട്ടു
വയനാട്: പുൽവാമ ആക്രമണത്തിൽ രക്തസാക്ഷിയായ ജവാന്‍ വസന്തകുമാറിന്റെ സ്മരണക്കായി മേപ്പാടി വാഴക്കണ്ടി കോളനിയില്‍ വയനാട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിക്കുന്ന സാംസ്‌കാരിക നിലയത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ സാംസ്‌കാരിക നിലയവും തുടര്‍ന്ന് കോളനിയിലെ വിദ്യാര്‍ഥികള്‍ക്കായുള്ള ലൈബ്രറിയുമാണ് വസന്തകുമാറിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ ഇവിടെ ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് അംഗം സിന്ധു എം. അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അരുണ്‍ ദേവ്, പി.കെ ചന്ദ്രന്‍, ഗോകുല്‍ വാഴക്കണ്ടി, രവീന്ദ്രന്‍ വാഴക്കണ്ടി, ഊര് മൂപ്പന്‍ ചാര്‍ക്കന്‍, വെളുവി അമ്മ, റിയാസ്, രാജീവ് വാഴക്കണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
ധീര ജവാൻ വസന്തകുമാർ




Post a Comment

0 Comments